ചെന്നൈയില്‍ കടല്‍ത്തീരത്തടിഞ്ഞ വീപ്പയില്‍ 100 കോടിയുടെ മയക്കു മരുന്ന്; കവറില്‍ ചൈനീസ് ഭാഷയില്‍ എഴുത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 21, 2020

ചെന്നൈയില്‍ കടല്‍ത്തീരത്തടിഞ്ഞ വീപ്പയില്‍ 100 കോടിയുടെ മയക്കു മരുന്ന്; കവറില്‍ ചൈനീസ് ഭാഷയില്‍ എഴുത്ത്

ചെന്നൈ: മഹാബലിപുരത്ത് കടല്‍ത്തീരത്തടിഞ്ഞ വീപ്പയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തി. സീല്‍ ചെയ്തിരുന്ന ഈ വീപ്പയില്‍ ചൈനീസ് ഭാഷയില്‍ എഴുത്തുണ്ടായിരുന്നു.

'റിഫൈന്‍ഡ് ചൈനീസ് തേയില' എന്നാണ് പാക്കറ്റില്‍ എഴുതിയിരുന്നത്. ഇതിന്റെ സാമ്പിളുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കയച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്. ബംഗാള്‍ ഉള്‍ക്കടല്‍വഴിയുള്ള മയക്കുമരുന്ന് കള്ളക്കടത്തുസംഘത്തിന്റേതാകും ഇതെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ശ്രീലങ്കയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ നഷ്ടപ്പെട്ട വീപ്പ തമിഴ്നാട് തീരത്തടിഞ്ഞതാകുമെന്നാണ് അധികൃതരുടെ നിഗമനം.

ഓരോ കിലോ വീതമുള്ള 78 ക്രിസ്റ്റല്‍ മെതംഫെറ്റാമൈന്‍ പാക്കറ്റുകളാണ് വീപ്പയിലുണ്ടായിരുന്നത്. ഇതിന് 100 കോടി രൂപയ്ക്ക് മുകളില്‍ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.

മഹാബലിപുരം കോകിലമേട് കുപ്പത്തിലെ കടല്‍ത്തീരത്താണ് വീപ്പ വന്നടിഞ്ഞത്. വീപ്പ ശ്രദ്ധയില്‍പ്പെട്ട മത്സ്യത്തൊഴിലാളികളില്‍ ചിലര്‍ ഡീസലായിരിക്കാമെന്ന് കരുതി വീപ്പ പൊട്ടിച്ചു. അപ്പോഴാണ് അതിനുള്ളില്‍ പാക്കറ്റുകള്‍ കണ്ടെത്തിയത്. അതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.



from mangalam.com https://ift.tt/2YYyyHo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages