തിരുവനന്തപുരം : 'പഠനത്തിനൊപ്പം ജോലി' പദ്ധതി ഈ അധ്യയന വര്‍ഷം നടപ്പാക്കും. ജോലിക്കുള്ള പ്രതിഫലം സര്‍ക്കാര്‍ നിശ്ചയിക്കും. പഠനസമയത്തിനു ശേഷം എത്ര മണിക്കൂര്‍ ജോലിചെയ്യണം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യവസ്ഥയുണ്ടാക്കുന്ന സര്‍ക്കാര്‍, ഇതിനായി ഒരു പൊതു പ്ലാറ്റ്ഫോമും തയ്യാറാക്കും.
പദ്ധതിക്കായി ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ കരട് റിപ്പോര്‍ട്ട് തയ്യാറാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ഥി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍നിന്ന് രൂപപ്പെട്ട ആശയമാണ് ഇതോടെ യാഥാര്‍ഥ്യമാകാനൊരുങ്ങുന്നത്.
സംസ്ഥാനത്ത് കോളേജ് ക്ലാസുകളുടെ സമയം രാവിലെ എട്ടരമുതല്‍ ഉച്ചയ്ക്ക് ഒന്നരവരെയാക്കാമെന്ന ചര്‍ച്ചയും ഇതിന്റെ പശ്ചാത്തലത്തിലാണ്. അധ്യാപക സംഘടനകളില്‍ നിന്നുള്‍പ്പെടെ എതിര്‍പ്പുകള്‍ വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
from mangalam.com https://ift.tt/3f4645p
via IFTTT
No comments:
Post a Comment