കൊവിഡ് നിരക്ക് ഉയരുന്നു; തൃശൂരില്‍ അഞ്ച് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 8, 2020

കൊവിഡ് നിരക്ക് ഉയരുന്നു; തൃശൂരില്‍ അഞ്ച് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

തൃശൂര്‍: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏര്‍പ്പെടുത്തി. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തിശേരി, വടേക്കകാട് തൃക്കൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ഇവിടങ്ങളില്‍ ദുരന്തനിവാരണ നിയമം, ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 144 എന്നിവയനുസരിച്ച് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ കലക്ടര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. ജില്ലയിലെ ആറ് പഞ്ചായത്തുകള്‍ കണ്ടെയ്‌മെന്റ് സോണുകളാക്കി.

ഇവിടങ്ങളില്‍ കേന്ദ്ര നിര്‍ദ്ദേശപ്രകാരമുള്ള അവശ്യ സര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കൂ. അടിയന്തിരാവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങി നടക്കരുത്. കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുകയാണ്. വ്യക്തികള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളില്‍ 3 ഉപഭോക്താക്കളില്‍ കൂടുതല്‍ പേര്‍ പാടില്ല. വഴിയോര കച്ചവടം, ചായക്കട, ജ്യൂസ് സ്റ്റാളുകള്‍ എന്നിവയൊഴികെ മറ്റ് സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 മണി വരെ മാത്രമേ തുറക്കാവൂ. പ്‌ളാന്റേഷന്‍ നിര്‍മ്മാണമേഖലകളിലെ പ്രവൃത്തികളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരരുത്. വീടുകള്‍ കയറിയുള്ള കച്ചവടവും നടത്തരുത്.-ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.



from mangalam.com https://ift.tt/2XHJoSG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages