അതിഥിക്കും അമ്മയ്ക്കും ആശ്വാസം ഈ ‘ആശ’ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 27, 2020

അതിഥിക്കും അമ്മയ്ക്കും ആശ്വാസം ഈ ‘ആശ’

തിരുവനന്തപുരം: പ്രയാസങ്ങളുടെ കാലത്ത് ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ ഗർഭിണിക്കും പിന്നീട് അവളുടെ പൊന്നോമനയ്ക്കും കൂട്ടായി വെഞ്ഞാറമൂട്ടിലെ ആരോഗ്യപ്രവർത്തക കൃഷ്ണകുമാരി. നെല്ലനാട് പഞ്ചായത്തിലെ വലിയ കട്ടയ്ക്കാൽ പ്രദേശത്തെ ആശാവർക്കർ കൃഷ്ണകുമാരി ഈ കോവിഡ് കാലത്ത് പൊന്നുപോലെ കാത്തത് രണ്ടുജീവനുകളെയാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം വീടുകൾ സന്ദർശിക്കാൻ പോകുമ്പോഴാണ് പ്രദേശത്ത് വാടകയ്ക്കുതാമസിക്കുന്ന രമ്യയുടെ ദുരവസ്ഥ കൃഷ്ണകുമാരി അറിയുന്നത്. തൃശ്ശൂർ സ്വദേശിയായ രമ്യയുടേതും തിരുവനന്തപുരം വിതുരസ്വദേശിയായ ശ്രീനാഥിന്റേതും പ്രണയവിവാഹമായിരുന്നു. ശ്രീനാഥിന് ഹോട്ടൽപ്പണിയിൽനിന്നുള്ള വരുമാനമാണ് ആകെയുണ്ടായിരുന്നത്. ശ്രീനാഥിന് വെഞ്ഞാറമുട്ടിലെ ഒരു ഹോട്ടലിൽ ജോലി കിട്ടിയതോടെയാണ് മാസങ്ങൾക്കുമുൻപ് ഇവർ ഇവിടേക്കെത്തിയത്. ലോക്ഡൗണായതോടെ ശ്രീനാഥിന് ജോലിപോയി. സഹായിക്കാനാരുമില്ലാതെ അന്നന്നത്തെ ആഹാരത്തിനോ എട്ടുമാസം ഗർഭിണിയായ രമ്യയ്ക്ക് മരുന്നിനോപോലും വകയില്ലാതെ ഇവർ കഷ്ടപ്പെടുന്നത് കൃഷ്ണകുമാരി മനസ്സിലാക്കി. ഷീറ്റുമേഞ്ഞ കൊച്ചുകൂരയിൽ നിലത്ത് കിടന്നിരുന്ന പൂർണഗർഭിണിയായ യുവതിയുടെ അവസ്ഥ അവരുടെ മനസ്സിൽ നോവായിനിന്നു. വീട്ടിലെത്തി തന്റെ ഭർത്താവിനെയുംകൂട്ടി രമ്യയ്ക്ക് കുറച്ച് പഴങ്ങളും ഭക്ഷണസാധനങ്ങളുമായി അന്നുതന്നെ അവിടെയെത്തി. അടുത്തദിവസം ഗ്രാമപ്പഞ്ചായത്തംഗം ബിന്ദുവിനോട് കാര്യം പറഞ്ഞു. ഇരുവരുംചേർന്ന് ഈ കുടുംബത്തിനായി പലയിടങ്ങളിൽനിന്ന് സഹായമെത്തിക്കാൻ കഠിനപരിശ്രമം നടത്തി. യാത്രാസൗകര്യങ്ങളില്ലാതിരുന്ന അക്കാലത്ത് എല്ലാദിവസവും ഈ വീട്ടിലെത്തി രമ്യയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കി. ഭക്ഷണവും മരുന്നുമുൾപ്പെടെ ഉറപ്പാക്കി. പലതവണ തിരുവനന്തപുരത്ത് ആശുപത്രിയിൽ പോകാനുള്ള വാഹനമൊരുക്കിയതും ഇവരായിരുന്നു. പ്രസവത്തിനായി ഏപ്രിൽ ഒൻപതിന് എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളിലും ഇവർ ഒപ്പംനിന്നു. ഏപ്രിൽ 12-ന് രമ്യ, മകൾ അതിഥിക്ക് ജന്മംനൽകി. രണ്ടാഴ്ചയ്ക്കുശേഷം വീട്ടിലെത്തിയപ്പോൾ അമ്മയ്ക്കും കുഞ്ഞിനുമായി കട്ടിലുൾപ്പെടെയുള്ള സൗകര്യങ്ങൾ കൃഷ്ണകുമാരിയുടെയും ബിന്ദുവിന്റെയും നേതൃത്വത്തിൽ ഒരുക്കി. പിന്നീട് എല്ലാ ദിവസവും അതിഥിക്കും അമ്മയ്ക്കും ആഹാരത്തിനും മരുന്നിനും സഹായമെത്തിച്ച് അവർ ഇപ്പോഴും കൂടെയുണ്ട്. എന്നാൽ, ഇവരുടെയെല്ലാം പ്രിയപ്പെട്ട അതിഥിക്കുട്ടിക്ക് ഇപ്പോഴുള്ള ചില ആരോഗ്യപ്രശ്നങ്ങൾക്ക് തുടർചികിത്സ വേണ്ടിവരും. അതിനുള്ള മാർഗം കണ്ടുപിടിക്കാനുള്ള ഓട്ടത്തിലാണ് കൃഷ്ണകുമാരിയും ബിന്ദുവും.


from mathrubhumi.latestnews.rssfeed https://ift.tt/2YFdaIr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages