ക്വാറന്റീൻ സൗജന്യം കിട്ടും; കള്ളം പറഞ്ഞാൽ പണിയാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 27, 2020

ക്വാറന്റീൻ സൗജന്യം കിട്ടും; കള്ളം പറഞ്ഞാൽ പണിയാകും

തിരുവനന്തപുരം: ചുളുവിൽ ക്വാറന്റീൻ സൗകര്യം നേടാമെന്ന് വിചാരിച്ചാൽ പണികിട്ടും. ഇല്ലാത്ത ദുരിതം പറഞ്ഞ് സൗജന്യം അനുഭവിച്ചാൽ റവന്യൂ റിക്കവറി നേരിടേണ്ടിവന്നേക്കാം.കോവിഡ് രോഗികളുടെ എണ്ണവും പ്രവാസികളുടെ വരവും കൂടിയതോടെ ക്വാറന്റീൻ വ്യവസ്ഥകൾ സർക്കാർ കടുപ്പിച്ചു. കഴിവതും വീട്ടിൽ നിരീക്ഷണത്തിലാകുന്നതിനെയാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്.വീടുകളിൽ കുട്ടികളും 65 വയസ്സ് കഴിഞ്ഞവരും ഉണ്ടെങ്കിലോ ബാത്ത് അറ്റാച്ച്ഡ് മുറിയില്ലെങ്കിലോ പ്രവാസികൾക്ക് രണ്ടുവഴികളുണ്ട്. ഒന്നുകിൽ ഹോട്ടലിലോ ലോഡ്ജിലോ പണം നൽകി താമസിക്കാം. സാമ്പത്തികപ്രശ്നമുള്ളവർക്ക് സർക്കാരിന്റ സൗജന്യ ക്വാറന്റീൻ കേന്ദ്രങ്ങളാണ് രണ്ടാമത്തേത്.ജാഗ്രതാപോർട്ടലിൽ തുടങ്ങണംനാട്ടിലേക്ക് മടങ്ങാൻ കോവിഡ് ജാഗ്രതാപോർട്ടലിൽ പാസിന് അപേക്ഷിക്കുമ്പോൾത്തന്നെ ഏതുതരം ക്വാറന്റീൻ വേണമെന്ന് രേഖപ്പെടുത്തണം. ഈ വിശദാംശങ്ങൾ അതത് ജില്ലയിലെ ജാഗ്രതാ കൺട്രോൾറൂമിലും തദ്ദേശ സ്ഥാപനങ്ങളിലും ലഭിക്കും.വിമാനത്താവളത്തിൽവിമാനമിറങ്ങിയാൽ ക്വാറന്റീൻ വിവരങ്ങൾ കൗണ്ടറിൽ അറിയിച്ചും പി.പി.ഇ. കിറ്റ് മാറ്റിയും യാത്ര തുടങ്ങാം. ബസ് സൗകര്യം ഉണ്ടാകും. വീടുകളിൽനിന്നെത്തിക്കുന്ന സ്വകാര്യവാഹനങ്ങൾ സ്വയം ഓടിച്ചും പോകാം. സ്വാകാര്യ വാഹനങ്ങളിലെ ഡ്രൈവറും ക്വാറന്റീനിൽ കഴിയണം. രോഗലക്ഷണമുള്ളവരെ ആംബുലൻസിൽ വിശദപരിശോധനയ്ക്ക് അയക്കും. ടാക്സികളും കിട്ടും. അന്വേഷണങ്ങൾവീട്ടിലെ സൗകര്യങ്ങളെപ്പറ്റി ആരോഗ്യ, തദ്ദേശ വകുപ്പുകൾ റിപ്പോർട്ട് നൽകും. പെയ്ഡ് ക്വാറന്റീനിൽ പോകുന്നർക്ക് സർക്കാരിന്റെ നിരീക്ഷണമേ ഉണ്ടാകൂ, സൗജന്യങ്ങളൊന്നുമില്ല. ഹോട്ടലിലോ ലോഡ്ജിലോ പോകാൻ പണമില്ലാത്തവരുടെ കാര്യത്തിലാണ് കൂടുതൽ പരിശോധന. തദ്ദേശസെക്രട്ടറിയും ഹെൽത്ത് ഇൻസ്പെക്ടർമാരും നൽകുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസറുടെ തുടരന്വേഷണവുമുണ്ട്. ഇതും അനുകൂലമായാലേ സൗജന്യ ക്വാറന്റീൻ കിട്ടൂ. ഭക്ഷണവും താമസവുമൊക്കെ സർക്കാർ വകയാണ്. താമസിക്കുന്നയാൾ തെറ്റായ വിവരങ്ങൾ നൽകിയാണ് സൗജന്യം നേടിയതെങ്കിൽ ഇയാളിൽനിന്ന് ചെലവ് ഈടാക്കും. ഇതിന് റവന്യൂ റിക്കവറി ആകാമെന്നുവരെ നിർദേശമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2YFQwzz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages