ഒരു കിലോ കഞ്ചാവുമായി യുവതിയും ഡ്രൈവറും കുടുങ്ങി ; പിടിയിലായത് സിനിമാ - സീരിയല്‍ രംഗത്തെ ബ്ലാക്ക് എയ്ഞ്ചല്‍ ; ലോക്ക്ഡൗണ്‍ ഇളവു മുതലെടുത്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ലഹരിക്കടത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 12, 2020

ഒരു കിലോ കഞ്ചാവുമായി യുവതിയും ഡ്രൈവറും കുടുങ്ങി ; പിടിയിലായത് സിനിമാ - സീരിയല്‍ രംഗത്തെ ബ്ലാക്ക് എയ്ഞ്ചല്‍ ; ലോക്ക്ഡൗണ്‍ ഇളവു മുതലെടുത്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ലഹരിക്കടത്ത്

ചാലക്കുടി: തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഐ.പി.എസിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ചാലക്കുടി ഡിെവെ.എസ്.പി. സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ ചാലക്കുടി ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ ഒരു കിലോയിലധികം കഞ്ചാവുമായി സിനിമാ- സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് എയ്ഞ്ചല്‍ എന്നറിയപ്പെടുന്ന യുവതിയാണ് പിടിയിലായത്.

കോട്ടയം ജില്ലയിലെ വൈക്കം വെച്ചൂര്‍ വില്ലേജില്‍ ഇടയാഴം സ്വദേശിനി സരിതാലയത്തില്‍ സരിത സലിം (28) സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി വില്ലേജില്‍ വല്ലപ്പുഴ സ്വദേശി മനക്കേതൊടിയില്‍ സുധീര്‍ (45) എന്നിവരാണ് പിടിയിലായത്. എറണാകുളത്ത് എളമക്കരയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണിന് ഇളവു വന്നതു മുതലെടുത്ത് അന്യ സംസ്ഥാനങ്ങളില്‍നിന്നും ലഹരിവസ്തുക്കള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടുവന്ന് വിവിധ ജില്ലകളില്‍ സംഭരിച്ച് വിതരണം നടത്തുന്നതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഐ.പി.എസിന് രഹസ്യസന്ദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനമൊട്ടാകെ ജില്ലാ പോലീസ് മേധാവിമാരുടെയും മറ്റും മേല്‍നോട്ടത്തില്‍ ശക്തമായ പരിശോധനകള്‍ നടത്തിവരികയായിരുന്നു.



from mangalam.com https://ift.tt/3hrantx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages