സാമൂഹിക അകലം പാലിച്ചില്ല, ടി.പിയുടെ നാടായ ഒഞ്ചിയത്തും പൊതുദര്‍ശനം, കുഞ്ഞനന്തന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് നൂറുകണക്കിനാളുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 12, 2020

സാമൂഹിക അകലം പാലിച്ചില്ല, ടി.പിയുടെ നാടായ ഒഞ്ചിയത്തും പൊതുദര്‍ശനം, കുഞ്ഞനന്തന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് നൂറുകണക്കിനാളുകള്‍

പാനൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് നൂറുകണക്കിനാളുകള്‍. വന്‍ ജനാവലിയുടെ പങ്കാളിത്തത്തോടെ വിലാപയാത്രയും നടന്നു.

സാമൂഹിക അകലം പാലിക്കാതെയാണ് നൂറ് കണക്കിന് ആളുകള്‍ പാനൂരില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തതെന്ന് ആക്ഷേപമുണ്ട്. സി.പി.എം മുതിര്‍ന്ന നേതാക്കളും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.

പാനൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിലും പാറാട് ടൗണിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ വീട്ട് വളപ്പിലാണ് സംസ്‌ക്കരിച്ചത്. രാവിലെ 8 മണിയോടെയാണ് പി കെ കുഞ്ഞനന്തന്റെ മൃതദേഹം സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിലെത്തിച്ചത്.

[IMG]
പാനൂരിലേക്കുള്ള യാത്രാമധ്യേ ടി.പി.ചന്ദ്രശേഖരന്റെ നാടായ ഒഞ്ചിയത്തും മൃതദേഹത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കി. സംസ്ഥാന കമ്മിറ്റിഅംഗം പി.സതീദേവി, ഏരിയാ സെക്രട്ടറി ടി പി ബിനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.പാനൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സി.പി.എം. നേതാക്കളായ പി.കെ ശ്രീമതി , എം.വിജയരാജന്‍, പി .ജയരാജന്‍, കെ.പി സഹദേവന്‍, കെ.കെ രാഗേഷ് എം പി, എ.എന്‍ ഷംസീര്‍ എം എല്‍.എ, സി.പി.ഐ നേതാവ് സി എന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

മുഖ്യമന്ത്രിക്ക് വേണ്ടി മണ്ഡലം പ്രതിനിധി പി ബാലന്‍ റീത്ത് സമര്‍പ്പിച്ചു. പാറാട്ട് ടൗണിലും നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. 12 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. അടുത്ത ബന്ധുക്കളും അയല്‍വാസികളും അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് ഒരു മണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സംസ്‌ക്കാര ശേഷം അനുശോചന യോഗവും ചേര്‍ന്നു. കുഞ്ഞനന്തനോടുള്ള ആദരസൂചകമായി പാനൂര്‍ ടൗണിലും കുന്നോത്ത്പറമ്പ് പഞ്ചായത്തിലും ഹര്‍ത്താല്‍ ആചരിച്ചു.



from mangalam.com https://ift.tt/3cYnSh9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages