ഈ ദശകത്തിലെ കാണാനാകുന്ന ആദ്യ സൂര്യഗ്രഹണം ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 20, 2020

ഈ ദശകത്തിലെ കാണാനാകുന്ന ആദ്യ സൂര്യഗ്രഹണം ഇന്ന്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഭാഗിക സൂര്യഗ്രഹണം. ഈ ദശകത്തിലെ കാണാനാകുന്ന ആദ്യ സൂര്യഗ്രഹണമാണ് ഇന്ന്. ഉത്തരേന്ത്യയില്‍ ഇത് മൂന്നു മണിക്കൂര്‍ നീളുന്ന വലയഗ്രഹണമായിട്ടായിരിക്കും ദൃശ്യമാകുക. ഹിമാചല്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ പൂര്‍ണമായും സൂര്യഗ്രഹണം കാണാനാകും. എന്നാല്‍, കേരളത്തില്‍ ഇത് ഭാഗികമായിരിക്കും. മഴക്കാലമായതിനാല്‍ ചിലപ്പോള്‍ ഗ്രഹണം കാണാന്‍ സാധിക്കാതെ വന്നേക്കാം.

തിരുവനന്തപുരത്ത് രാവിലെ 10.14 മുതല്‍ ഉച്ചയ്ക്കു 1.15വരെയാണ് കാണാന്‍ കഴിയുക. 11.40ന് പരമാവധി ഭാഗം ദൃശ്യമാകും. ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമാകുക. പരമാവധി സൂര്യബിംബത്തിന്റെ 34.7 % മറയ്ക്കുന്ന ദൃശ്യമായിരിക്കും ലഭിക്കുക.
അതേസമയം, സൂര്യഗ്രഹണം നഗ്‌നനേത്രം കൊണ്ട് കാണരുത്. സോളര്‍ ഫില്‍റ്റര്‍ ഘടിപ്പിച്ച കണ്ണടകള്‍ ഉപയോഗിച്ച് മാത്രമേ കാണാവൂ.

ഇന്ന് കാണുന്നത് വലയസൂര്യഗ്രഹണമാണ്. വലയഗ്രഹണത്തില്‍ സൂര്യന്റെ 70 ശതമാനം മാത്രമാണ് ദൃശ്യമാകുക. ഇനി അടുത്ത സൂര്യഗ്രഹണം സംഭവിക്കുന്നത് 2022 ഒക്‌ടോബര്‍ 25നാണ്. വലയസൂര്യഗ്രഹണ സമയത്ത് ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് പതിവിലും അല്‍പം അകലെയാണുണ്ടാവുക. ഈ സമയത്ത് ചന്ദ്രന്‍ സൂര്യനേക്കാള്‍ വളരെ ചെറുതായിട്ടായിരിക്കും കാണപ്പെടുന്നത്.



from mangalam.com https://ift.tt/3fG87Nq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages