കാണാതായി, 40 വര്‍ഷത്തിനു ശേഷം വീട്ടില്‍ തിരികെയെത്തി 94 കാരി: ആ കണ്ടെത്തലിന് വഴിയൊരുക്കിയത് വാട്‌സ്ആപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 20, 2020

കാണാതായി, 40 വര്‍ഷത്തിനു ശേഷം വീട്ടില്‍ തിരികെയെത്തി 94 കാരി: ആ കണ്ടെത്തലിന് വഴിയൊരുക്കിയത് വാട്‌സ്ആപ്പ്

നാഗ്പൂര്‍: കാണാതാകുന്ന സംഭവങ്ങള്‍ രാജ്യത്ത് തുടര്‍ക്കഥയാണ്. പ്രിയപ്പെട്ടവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് പോലും അറിയാതെ, അവര്‍ ജീവനോടെ ഉണ്ടോ എന്ന് പോലും ആശ്വസിക്കാനാകാതെ നിരവധി കുടുംബങ്ങളാണ് കണ്ണീര്‍വാര്‍ത്ത് കാത്തിരിപ്പ് തുടരുന്നത്. കാണാതായി 40 വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍ തിരികെയെത്തുക എന്നത് അവിശ്വസനീയമാണ്. എന്നാല്‍ അത്തരമൊരു അവിശ്വസനീയ സംഭവമാണ് മഹാരാഷ്ട്രയില്‍ നാഗ്പൂരില്‍ യാഥാര്‍ത്ഥ്യമായത്.

40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് 94 കാരി വീട്ടില്‍ തിരികെയെത്തിയത്. ആ കൂടിച്ചേരലിന് വഴിയൊരുക്കിയത് ഒരു വാട്‌സ്ആപ്പ് വീഡിയോയും. മധ്യപ്രദേശിലെ ദമോഹ് ജില്ലയില്‍ നിന്ന് വഴിയരികിലുടെ മോശമായ അവസ്ഥയില്‍ നടന്നു നീങ്ങുന്ന ഒരു യുവതിയെ 1979-80 കാലത്ത് ഒരു ട്രക്ക് ട്രൈവര്‍ കാണാനിടയായി. എന്നാല്‍ ആ സമയത്ത് കൃത്യമായൊന്നും അവര്‍ സംസാരിചചിരുന്നില്ല. ആ നല്ല മനസിനുടമ ആ യുവതിയെ വീട്ടില്‍ കൊണ്ടുവന്ന് കുടുംബത്തോടൊപ്പം നിര്‍ത്തി സംരക്ഷിച്ചു... ട്രക്ക് ഡ്രൈവറുടെ മകനായ ഇസ്‌റാര്‍ ഖാന്‍ ഓര്‍മ്മിക്കുന്നു.

അവരെ ആന്റി എന്നാണ് വിളിച്ചിരുന്നത്. അവര്‍ക്ക് മാനസികമായി ചെറിയ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. മറാഠിയില്‍ എന്തെങ്കിലും ഒക്കെ പറയും എന്നാല്‍ അത് തങ്ങള്‍ക്ക് അത് മനസിലായിരുന്നുമില്ല. ചില സമയങ്ങളില്‍ അവരുടെ കുടുംബത്തെക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും അതിനെക്കുറിച്ച് ഒരു മറുപടിയും തന്നില്ല.. ഖാന്‍ പറയുന്നു. ഒടുവില്‍ അവരുടെ കുടുംബഗ കണ്ടെത്താനാ ഖാന്‍ തീരുമാനിച്ച്, അവര്‍ക്ക് ആന്റി ആയി മാറിയ യുവതിയെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ എഴുതി, എന്നാല്‍ നിരാശയായിരുന്നു ഫലം.

അതേസമയം ഖന്‍ജ്മ നഗര്‍ എന്ന ഒരു സ്ഥലപേര് മാത്രം അവര്‍ ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു. ഗൂഗിളില്‍ ഈ പേര് വെച്ച് സെര്‍ച്ച് ചെയ്‌തെങ്കിലും അതിന്ും ഫലമുണ്ടായില്ല. ലോക്ഡൗണിനിടെ മെയ് നാലിന് വീണ്ടും കുടുംബത്തെക്കുറിച്ച് ആന്റിയോട് ഞാന്‍ ചോദിച്ചുവെന്ന് ഖാന്‍ പറയുന്നു. ആ സമയം പര്‍സാപൂര്‍ എ്‌ന സ്ഥലം ആദ്യമായി പറഞ്ഞു. അതേക്കുറിച്ച് ഗൂഗിളില്‍ നോക്കിയപ്പോള്‍ മഹാരാഷ്ട്രയില്‍ അങ്ങനെയൊരു സ്ഥലം ഉണ്ടെന്ന് ഖാന്‍ കണ്ടെത്തി. തുടര്‍ന്ന് പര്‍സാപൂരിലുള്ള ഒരാളുമായി ഖാന്‍ ബന്ധപ്പെടുകയും ഇവരുടെ കാര്യം പറയുകയുമായിരുന്നഒ. തുടര്‍ന്ന് ഒരു വീഡിയോ എടുത്ത് അവര്‍ക്ക് അയച്ചു നല്‍കി. അതൊരു വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇട്ടത്. മെയ് 7 ന് 40 വര്‍ഷത്തിനു ശേഷം ആ കൂടിച്ചേരലിന് വഴിയൊരുക്കി ഒരു വിളി എത്തി. ഖാന്‍ കുടുംബത്തിന്റെ ആന്റിയുടെ കുടുംബക്കാര്‍ തിരിച്ചറഞ്ഞു. ആന്റിയുടെ കൊച്ചുമകനാണ് തിരിച്ചറഞ്ഞത്. എന്നാല്‍ ലോക്ഡൗണിനെ തുടര്‍ന്ന് അവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാന്‍ ആയില്ല. ജൂണ്‍ 17 നാണ് പഞ്ച്ഫൂലാബായ് തേജ്പാല്‍ സിങ് ഷിന്‍ഗാനെ 40 വര്‍ഷത്തിനു ശേഷം വീ94 കാരിയായി വീട്ടിലെത്തിയത്. എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് അവരുടെ മകന്‍ മരണപ്പെട്ടിരുന്നു.

1979 ല്‍ വല്യമ്മയെ ചികിത്സയ്ക്കായാണ് നാഗ്പൂരില്‍ കൊണ്ടുപോയതെന്ന് കൊച്ചുമകന്‍ പറയുന്നു. എന്നാല്‍ ഒരു ദിവസം വീട്ടില്‍ നിന്ന് കാണാതാകുകയായിരുന്നു. അമ്മയ്ക്കായി തന്റെ അച്ഛന്‍ അന്വേഷണം തുടര്‍ന്നുകൊമണ്ടയിരുന്നുവെന്നും 2017 ലാണ് മരണപ്പെട്ടതെന്നും കൊച്ചുമകന്‍ പൃഥ്വി ഭയ്യലാല്‍ ഷിന്‍ഗാനെ പറഞ്ഞൂ. ഇത്രയും നാളും സംരക്ഷിച്ച ഖാന്‍ കുടുംബത്തിനും ിൗ കുടുംബം നന്ദി പറയുന്നു..!



from mangalam.com https://ift.tt/3ewNF1a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages