ലോകത്താകമാനം 89 ലക്ഷം കടന്ന് കോവിഡ്‌രോഗികള്‍; ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 15413 കേസുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 20, 2020

ലോകത്താകമാനം 89 ലക്ഷം കടന്ന് കോവിഡ്‌രോഗികള്‍; ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 15413 കേസുകള്‍

വാഷിങ്ടണ്‍: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷത്തോളം പേര്‍ക്കാണ് ലോകത്താകമാനം കോവിഡ് സ്ഥിരീകരിച്ചത്. നാലായിരത്തിലേറെ മരണവും. ഇതോടെ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. ആകെ കോവിഡ് മരണം 4.66 ലക്ഷം കടന്നിരിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 15413 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം 410461 ആയി. ഇതുവരെ മരണം 13254. കഴിഞ്ഞ 24 മണിക്കൂറിനിടെ 306 േപരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് മാരകമായി ബാധിച്ച രാജ്യങ്ങളില്‍ നാലാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ.

ലോകത്താകമാനം 37.07 ലക്ഷത്തോളം രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 47.37 ലക്ഷത്തിലേറെ പേര്‍ ഇതുവരെ രോഗമുക്തരായി. ഇതില്‍ 55000ത്തോളം പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അമേരിക്കയിലാകട്ടെ രോഗബാധിതര്‍ 23 ലക്ഷം കടന്നു. 1,21,979 പേരാണ് ഇതുവരെ മരിച്ചത്. കോവിഡ് മരണത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ മരണസംഖ്യ അരലക്ഷം കടന്നു. 10.70 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. റഷ്യയില്‍ മരണം 8000 കടന്നു. രോഗികളുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് അടുക്കുന്നു.

അതേസമയം, പെറുവിലും വൈറസ് വ്യാപിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇവിടെ രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. അതേസമയം ബ്രിട്ടണിലും സ്‌പെയ്‌നിലും ഇറ്റലിയിലും ജര്‍മനിയിലും പുതിയ രോഗികള്‍ കുറവാണ്.



from mangalam.com https://ift.tt/37UB5qk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages