ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്രതാരം ഉഷാറാണി (62)അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബാലതാരമായാണ് ഉഷാറാണി സിനിമാരംഗത്തെത്തിയത്. മുപ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച ഉഷാറാണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ശിവാജിഗണേശൻ, എംജിആർ, കമൽഹാസൻ, പ്രേംനസീർ എന്നിവർക്കൊപ്പം അഭിനയിച്ച ഉഷാറാണി വിവാഹത്തിന് ശേഷം കുറച്ചുകാലം അഭിനയം നിർത്തിയിരുന്നു. പിന്നീട് മകൻ ജനിച്ച് എട്ടുവർഷങ്ങൾക്ക് ശേഷം സിനിമയിൽ തിരിച്ചെത്തി. തിരിച്ചുവരവിൽ അകം, തലസ്ഥാനം, ഏകലവ്യൻ, ഭാര്യ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയവേഷത്തിലെത്തി. അന്തരിച്ച സംവിധായകൻ എൻ ശങ്കരൻനായരുടെ ഭാര്യയാണ്. വിഷ്ണുശങ്കർ മകനും കവിത മരുമകളുമാണ്. സംസ്കാരചടങ്ങുകൾ ഞായറാഴ്ച വൈകീട്ടോടെ ചെന്നൈയിൽ നടക്കും. Content Highlights: Actress Usharani passes away, Malayalam cinema
from mathrubhumi.latestnews.rssfeed https://ift.tt/3emoFK2
via
IFTTT
No comments:
Post a Comment