കൊച്ചി : ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസിൽ ചേർന്ന കെ.എസ്ആർ.ടി.സി. ജീവനക്കാരുടെ നോമിനിയുടെ പേര് കൂട്ടത്തോടെ തെറ്റി. എസ്.ബി.ഐ. ജനറൽ ഇൻഷുറൻസിൽനിന്ന് ജീവനക്കാർക്കായി എടുത്ത പോളിസി വിവരങ്ങളിലാണ് പിശക്. 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിക്ക് വർഷം ശമ്പളത്തിൽനിന്ന് 500 രൂപയായിരുന്നു പ്രീമിയമായി പിടിച്ചിരുന്നത്. പണം പിടിച്ചു എന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും പോളിസിയുമായി ബന്ധപ്പെട്ട രേഖകളൊന്നും ജീവനക്കാർക്ക് ലഭിച്ചിരുന്നില്ല. അവിനാശിയിൽ ഉണ്ടായ ബസ് അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി. ജീവനക്കാരന്റെ ക്ലെയിം സാങ്കേതിക കാര്യങ്ങളാൽ വൈകുന്നു എന്നറിഞ്ഞതോടെയാണ് മറ്റു ജീവനക്കാർ തങ്ങളുടെ പോളിസി വിവരങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ചത്. ഓൺലൈൻ വഴി പോളിസി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുത്ത ജീവനക്കാർ ഞെട്ടി. എറണാകുളം സ്വദേശി കെ.കെ. വിനു ഭാര്യ മഞ്ജുവിനെയാണ് നോമിനിയാക്കാൻ അപേക്ഷയിൽ കൊടുത്തത്. പക്ഷേ നോമിനിയായി എത്തിയത് ബിന്ദു ബിജു. ചേർത്തല സ്വദേശി മുഹമ്മദ് ബാദുഷയുടെ നോമിനിയായത് ഭാര്യ പി. പുഷ്പ. പേരുപോലും കേൾക്കാത്ത നോമിനികൾ. അവിവാഹിതനായ യുവാവിനുപോലും നോമിനിയായി ഭാര്യയെ കിട്ടി. ഇതോടെ ജീവനക്കാർ പരാതികളുമായി വരികയായിരുന്നു. തെറ്റ് നേരത്തേ അറിഞ്ഞതിനാൽ തിരുത്താനായി അപേക്ഷ നൽകാനായി. അല്ലായിരുന്നെങ്കിൽ എന്തുചെയ്യുമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്. നോമിനിയുടെ പേരില്ലെങ്കിൽ െക്ലയിം നിഷേധിക്കുന്ന സംഭവങ്ങളാണ് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നത്. തെറ്റ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും. സാങ്കേതികമായ പിഴവാണെന്നും അറിയിച്ച് എസ്.ബി.ഐ. ജനറൽ ഇഷുറൻസ് കെ.എസ്.ആർ.ടി.സി. എം.ഡിക്ക് കത്ത് നൽകിയിട്ടുണ്ട്. തെറ്റ് തിരുത്തുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും. ഇൻഷുറൻസ് ക്ലെയിമിന് ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്നും കത്തിൽ പറയുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Yput03
via
IFTTT
No comments:
Post a Comment