മലപ്പുറം: നിലമ്പൂർ മൂത്തേടത്ത് പ്രകോപനപരമായ മുദ്രാവാക്യങ്ങൾമുഴക്കി പ്രകടനംനടത്തിയ നാല് ഡി.വൈ.എഫ്.ഐ. പ്രാദേശികനേതാക്കളെ എടക്കര പോലീസ് അറസ്റ്റുചെയ്തു. ഡി.വൈ.എഫ്.ഐ. മൂത്തേടം മേഖലാസെക്രട്ടറി പി.കെ. ഷഫീഖ്, പ്രവർത്തകരായ ഷബീബ് മനയിൽ, ജോഷി താളിപ്പാടം, ബെനി സദർ എന്നിവരാണ് അറസ്റ്റിലായത്. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയതിനും കോവിഡ് ചട്ടങ്ങൾ ലംഘിച്ചതിനും കേസുകൾചുമത്തി അറസ്റ്റുചെയ്ത ഇവരെ ജാമ്യത്തിൽവിട്ടു.അതിനിടെ വിവാദമുദ്രാവാക്യവുമായി ബന്ധപ്പെട്ട് മേഖലാസെക്രട്ടറി പി.കെ. ഷഫീഖിനെ സംഘടനയുടെ ചുമതലകളിൽനിന്ന് നീക്കിയതായി ജില്ലാസെക്രട്ടേറിയറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു.കണ്ണൂരിൽ അരിയിൽ ഷുക്കൂറിനെ അരിഞ്ഞുവീഴ്ത്തിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ലെന്നും തുരുമ്പെടുത്തിട്ടില്ലെന്നുമുള്ള മുദ്രാവാക്യമാണ് വിവാദമായത്. പ്രകോപനമുദ്രാവാക്യം വിളിച്ചവരെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച യൂത്ത്‌ലീഗ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ എടക്കര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.കട്ടപ്പാരകൊണ്ട് തല്ലിയാലും അത്തരം മുദ്രാവാക്യങ്ങൾ പാടില്ല- എ. വിജയരാഘവൻമലപ്പുറം: കട്ടപ്പാരകൊണ്ട് തല്ലുകിട്ടിയാലും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കാൻ പാടില്ലെന്ന് എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ. മൂത്തേടത്ത് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ നടത്തിയ കൊലവിളി പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത്തരം മുദ്രാവാക്യങ്ങൾ വിളിക്കുന്നത് പാർട്ടിയുടെ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3erq9CW
via
IFTTT
No comments:
Post a Comment