തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ പ്രവേശനാനുപാതത്തിൽ (ജി. ഇ.ആർ.) കേരളം തമിഴ്‌നാടിനെക്കാൾ പിന്നിൽ. കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ദേശീയ ശരാശരിയെക്കാൾ മുന്നിലാണ് സംസ്ഥാനം. കേരളത്തിന്റെ ജി.ഇ.ആർ. 37 ശതമാനമാണ്. തമിഴ്‌നാടിന്റേത് 48.6-ഉം. ദേശീയശരാശരി 26.3 ആണ്. സിക്കിമാണ് ഒന്നാമത്. വൈവിധ്യമാർന്ന കോഴ്‌സുകളുടെ അഭാവവും ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളുടെ കുറവുമാണ് കേരളത്തെ ബാധിച്ചത്.2030-ഓടെ കേരളത്തിന്റെ ജി.ഇ.ആർ. 48 ആക്കുക ലക്ഷ്യമിട്ട് പ്രൊഫ. സാബുതോമസ് അധ്യക്ഷനായ വിദഗ്ധസമിതി സർക്കാരിന് റിപ്പോർട്ട് നൽകി. സർവകലാശാലകളുടെ അക്കാദമികവകുപ്പുകളിൽ നൂതനമായ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദകോഴ്‌സുകൾ ഒരുക്കണം. ഇതിലൂടെ പരമ്പരാഗതരീതികൾക്കപ്പുറം നവീനവിഷയങ്ങളിൽ വിദ്യാർഥികളെ പ്രാപ്തരാക്കാനാകുമെന്ന് സമിതി നിർദേശിക്കുന്നു. സർവകലാശാലാ വകുപ്പുകളിൽ ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി, നാനോ സയൻസ് ആൻഡ് നാനോടെക്‌നോളജി എന്നിവയിൽ എം.ടെക്. പ്രോഗ്രാമുകൾ തുടങ്ങണം. ഡിസാസ്റ്റർ മാനേജ്‌മെന്റ് ആൻഡ് റസിലിയൻസ്, ഡേറ്റ അനലിറ്റിക്‌സ്, ആർക്കിയോളജി ആൻഡ് മെറ്റീരിയൽകൾച്ചർ സ്റ്റഡീസ്, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് ആൻഡ് റോബോട്ടിക്‌സ്, ഡാറ്റ അനലിറ്റിക്‌സ്, പോപ്പുലേഷൻ സ്റ്റഡീസ് തുടങ്ങിയവയിലൊക്കെ കോഴ്‌സുകൾ തുടങ്ങാം. ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് കൂടുതൽപേരെ ഇതിലൂടെ ഉൾക്കൊള്ളിക്കാം. ഒപ്പം ഭാവിയുടെ വെല്ലുവിളികൾ ഏറ്റെടുക്കാനാവുന്നതരത്തിൽ പ്രൊഫഷണലുകളെ വാർത്തെടുക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ സർവകലാശാലകളിൽ ഈ അക്കാദമികവർഷത്തെ അഫിലിയേഷൻ തീയതികൾ നീട്ടണമെന്നും സമിതി ആവശ്യപ്പെട്ടു. കേരള, എം.ജി. സർവകലാശാലകളിൽ കഴിഞ്ഞ ഓഗസ്റ്റ് 31-ന് കാലാവധി അവസാനിച്ചു. കോഴിക്കോട്, കണ്ണൂർ സർവകലാശാലകളിൽ കഴിഞ്ഞ ഡിസംബർ 31-നും. അതിനാൽ പുതിയ കോഴ്‌സുകൾക്ക് അംഗീകരം നൽകുന്നതിന് കോഴ്‌സ് അഫിലിയേഷൻ തീയതി ജൂലായ് 31 വരെ നീട്ടണമെന്നും സമിതി ആവശ്യപ്പെട്ടു.സമിതി ശുപാർശചെയ്യുന്ന പ്രധാന കോഴ്സുകൾ * ഹ്യൂമൻ മെഷീൻ ഇന്ററാക്‌ഷൻ* സ്മാർട്ട് സസ്റ്റൈനബിൾ ഡെവലപ്‌മെന്റ്* നെക്‌സ്റ്റ് ജെനറേഷൻ ഇൻഫ്രാസ്ട്രക്ചർ മീഡിയ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി* എനർജി ആൻഡ് എൻവയൺമെന്റൽ എൻജിനിയറിങ്
from mathrubhumi.latestnews.rssfeed https://ift.tt/2Z27AP1
via
IFTTT
No comments:
Post a Comment