പയ്യോളി : ഇരിങ്ങൽ മാങ്ങൂൽ പാറയ്ക്ക് സമീപം ടാങ്കർലോറിയും കാറും ബൈക്കും അപകടത്തിൽപ്പെട്ടു. കാറിൽ സഞ്ചരിച്ചിരുന്ന രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം.കണ്ണൂർ ചാല വെസ്റ്റ്‌വേ അപാർട്ട്‌മെന്റിലെ ആഷിക്ക് (47) മകൾ ആയിഷ (19) എന്നിവരാണ് മരിച്ചത്. ആഷിക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ആയിഷ വടകര സഹകരണ ആശുപത്രിയിലുമാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ലാസിം (14), ഷുഹൈബ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി നിയന്ത്രണംവിട്ട് റോഡിൽ വലതുവശത്തേക്ക് കയറുകയായിരുന്നു. ഈ സമയത്ത് പിറകിൽ വന്ന കാറും ബൈക്കും ടാങ്കറിൽ ഇടിക്കുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി. എൽ.പി.ജി.യുടെ കാലിടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വടകരനിന്ന് ഫയർഫോഴ്സും പയ്യോളി പോലീസും സ്ഥലത്തെത്തി.
from mathrubhumi.latestnews.rssfeed https://ift.tt/3cXBklm
via
IFTTT
No comments:
Post a Comment