കൊച്ചി: വീട്ടമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട് ആക്രമിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍. ചേര്‍ത്തല പാണാവള്ളി പുതുവില്‍നികത്തു വീട്ടില്‍ അശ്വതി (27), നോര്‍ത്ത് പറവൂര്‍ കാട്ടിക്കളം അന്താരകുളം വീട്ടില്‍ ഇന്ദു (32), തിരുവനന്തപുരം പേട്ടവയലില്‍ വീട്ടില്‍ കണ്ണന്‍ (21), വടുതല അരൂക്കുറ്റി വേലിപ്പറമ്പ് വീട്ടില്‍ ബിലാല്‍ (25) എന്നിവരാണു പോലീസ് പിടിയിലായത്.
കൊച്ചിയിലാണ് സംഭവം ഉണ്ടായത്. വസ്തു ഇടപാടുകാരിയായ എറണാകുളം സ്വദേശിനിയാണ് ഇവരുടെ ആക്രമണത്തിന് ഇരയായത്. പരാതിക്കാരിയെ ഈ മാസം അഞ്ചാം തീയതി സൗത്ത് റെയില്‍വേ സ്‌റ്റേഷനടുത്തു മൊണാസ്ട്രി റോഡില്‍ വാടകയ്ക്കു വീടു കാണിക്കാമെന്നറിയിച്ചു വിളിച്ചു വരുത്തുകയായിരുന്നു. വൈകുന്നേരം നാല് മണിയോടെ സ്ഥലത്ത് എത്തിയ ഇവരെ പ്രതികള്‍ മുറി കാണിക്കാമെന്ന് പറഞ്ഞ് വീടിനുള്ളില്‍ വിളിച്ചു കയറ്റി പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് ദേഹോപദ്രവം എല്‍പ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയുമായിരുന്നു. ഒന്നര പവന്റെ മാല, അര പവന്റെ കമ്മല്‍, അരപ്പവന്റെ മോതിരം എന്നീ ആഭരണങ്ങളാണ് പ്രതികള്‍ കൈക്കലാക്കിയത്. സംഭവം പോലീസില്‍ അറിയിച്ചാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തിനു പിന്നാലെ പരാതിക്കാരി സെന്‍ട്രല്‍ സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി. പ്രതികള്‍ കണ്ണാടിക്കാടു വീടു വാടകയ്ക്ക് എടുത്ത് ഒളിച്ചു താമസിക്കുകയാണെന്ന് പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് സെന്‍ട്രല്‍ പോലീസ് ഇവിടെ എത്തി പ്രതികളെ അറസ്റ്റ് ചെയ്തു. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ പൂച്ചാക്കലില്‍ ഉള്ള ഒരു പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചതായും കണ്ടെത്തി. ഇവ വീണ്ടെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
from mangalam.com https://ift.tt/3hpsoIF
via IFTTT
No comments:
Post a Comment