റിയാദ്: കേരളത്തിലേക്ക് 20 മുതലുള്ള ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിനു കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്നു സൗദിയിലെ ഇന്ത്യന്‍ എംബസി. ഇക്കാര്യം കേരള സര്‍ക്കാര്‍ പ്രത്യേകമായി ആവശ്യപ്പെട്ടതാണെന്നും ചാര്‍ട്ടേഡ് വിമാനസര്‍വീസ് നിബന്ധനകളില്‍ എംബസി വ്യക്തമാക്കി.
വന്ദേഭാരത് ദൗത്യത്തിലെ വിമാനങ്ങള്‍ക്കും ഡല്‍ഹി, തമിഴ്‌നാട്, ഹരിയാന, ചണ്ഡിഗഡ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്കൊന്നും ഈ നിബന്ധനയില്ല.
പ്രതിഷേധം ശക്തമായിട്ടും കേരള സര്‍ക്കാര്‍ വിവാദ നിബന്ധന പിന്‍വലിക്കാത്തതില്‍ കെ.എം.സി.സി, പ്രവാസി സാംസ്‌കാരിക വേദി, ഒ.ഐ.സി.സി, ഐ.സി.എഫ്. തുടങ്ങി നിരവധി സംഘടനകള്‍ പ്രതിഷേധമറിയിച്ചു. ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്രയ്ക്കു തയാറെടുത്ത മലയാളികളില്‍ പലരും പുതിയ നിബന്ധന വന്നതോടെ അനിശ്ചിതത്വത്തിലാണ്.
ഗര്‍ഭിണികളടക്കമുള്ളവരാണ് എങ്ങനെയും നാടണയാനായി കാത്തിരിക്കുന്നത്. സൗദിയില്‍നിന്നു ഇരുപതോളം ചാര്‍ട്ടേഡ് വിമാനങ്ങള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ 18 എണ്ണം വിവിധ കമ്പനികളും രണ്ടെണ്ണം സംഘടനകളുമാണ് ഒരുക്കുന്നത്.
നാട്ടിലേക്കു പോകാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 35 ശതമാനം പേര്‍ ജോലി നഷ്ടപ്പെട്ടവരും 25 ശതമാനം സന്ദര്‍ശന വിസയില്‍ വന്നവരുമാണ്. 22 ശതമാനം പേര്‍ ഗര്‍ഭിണികളും വിവിധ രോഗങ്ങളാല്‍ പ്രയാസപ്പെടുന്നവരുമാണ്.
സൗദിഅറേബ്യയില്‍നിന്ന് ഇന്ത്യയിലേക്കു മടങ്ങാന്‍ ഇതുവരെ 1,10,000 പേര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അതില്‍ 60 ശതമാനവും മലയാളികളാണെന്നും സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അറിയിച്ചു.
സൗദിയുടെ വിവിധ പ്രവിശ്യകളിലുള്ള 30 ഇന്ത്യന്‍ സാമൂഹികപ്രവര്‍ത്തകരുമായി ഓണ്‍െലെനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇദ്ദേഹം ഇക്കാര്യമറിയിച്ചത്. ഇതുവരെ 9,427 പേര്‍ക്കാണ് നാട്ടിലേക്കു മടങ്ങാനായത്.
വന്ദേഭാരത് മിഷന്റെ പുതിയ ഘട്ടത്തില്‍ എയര്‍ ഇന്ത്യയോടൊപ്പം സ്വകാര്യ വിമാനക്കമ്പനികളും സര്‍വീസ് നടത്തും. ഇന്ത്യയിലെ ഏത് വിമാനത്താവളത്തിലേക്കും സര്‍വീസ് നടത്തുന്നതിനുള്ള നടപടികളുമുണ്ടാകും. ചാര്‍ട്ടര്‍ വിമാന സര്‍വീസുകളും അതൊരുക്കുന്നതിനുള്ള വ്യവസ്ഥകളും എംബസി വെബ്‌െസെറ്റില്‍ പ്രസിദ്ധീകരിക്കും.
ഒരുസമയം ഒരു വിമാനത്തിലേക്കുള്ള ടിക്കറ്റുകള്‍ മാത്രം വിതരണം ചെയ്യാനുള്ള നടപടികളെടുക്കും. ഇതോടെ ആളുകള്‍ വെയിലത്ത് നിന്ന് കഷ്ടപ്പെടുന്നത് ഒഴിവാക്കാം. കോവിഡ് ബാധിച്ച് സൗദിയില്‍ 167 ഇന്ത്യക്കാര്‍ മരിച്ചതില്‍ 47 പേര്‍ മലയാളികളാണ്.
from mangalam.com https://ift.tt/2UNunwM
via IFTTT
No comments:
Post a Comment