വര്‍ഷങ്ങളോളം കൂടെക്കഴിഞ്ഞ ഒരാളുടെ ഉള്ളില്‍ കടലിരമ്പുന്നതും വേലിയേറ്റങ്ങളുണ്ടാവുന്നതും തിരിച്ചറിയാന്‍ കഴിയില്ല, ഉപദേശിക്കുന്നവര്‍ക്ക് മറുപടിയുമായി കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 15, 2020

വര്‍ഷങ്ങളോളം കൂടെക്കഴിഞ്ഞ ഒരാളുടെ ഉള്ളില്‍ കടലിരമ്പുന്നതും വേലിയേറ്റങ്ങളുണ്ടാവുന്നതും തിരിച്ചറിയാന്‍ കഴിയില്ല, ഉപദേശിക്കുന്നവര്‍ക്ക് മറുപടിയുമായി കുറിപ്പ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് ഇന്ത്യന്‍ സിനിമ ലോകം. വിഷാദ രോഗത്തെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു സുശാന്ത് എന്നാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ വിഷാദ രോഗത്തെ കുറിച്ചാണ് സാമൂഹിക മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ചകള്‍. വിഷാദത്തെ തുടര്‍ന്ന് പല അപകടങ്ങളും സംഭവിക്കും. ഇത്തരത്തില്‍ ഒരു സംഭവം വെളിപ്പെടുത്തുകയാണ് ആന്‍ പാലി എന്ന യുവതി.

ആന്‍ പാലിയുടെ കുറിപ്പ്;

ഫേസ്ബുക് എത്ര മനോഹരമായ ഒരു തീരമാണെന്ന് ഇടയ്‌ക്കൊക്കെ തോന്നാറുണ്ട്.

പ്രത്യേകിച്ചും മറ്റുള്ളവര്‍ക്ക് ചില ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍.

'ഒന്ന് ചേര്‍ത്ത് നിര്‍ത്താമായിരുന്നില്ലേ ?' ' ഒന്ന് കേള്‍ക്കാമായിരുന്നില്ലേ ?'

എന്നൊക്കെ ആളുകള്‍ ഉപദേശവര്‍ഷങ്ങള്‍ നടത്തുന്നത് കണ്ടിട്ട് ഇന്നും അങ്ങനെയൊന്ന് തോന്നിപ്പോയി,

അതും സുശാന്ത് സിംഗ് രാജ്പുട്ടിനെപ്പോലുള്ള ഒരാള്‍ ജീവിതംഅവസാനിപ്പിച്ച വാര്‍ത്ത കേട്ടശേഷം.

ഇതില്‍ എത്ര പേരുണ്ടാവും ഭാര്യയുടെ വാടിയ മുഖവും അലസതയും കണ്ട്

'എന്താ എന്തെങ്കിലും വിഷമമുണ്ടോ ' എന്ന ചോദ്യവുമായി ഒന്ന് ചേര്‍ത്ത് പിടിക്കുന്നത്?

ഇതിലാരൊക്കെയാവും ഏറ്റവും പുതിയ പരദൂഷണ വീഡിയോ കാണുമ്പോള്‍,

'തിരക്കാണോ ' എന്ന ആമുഖവുമായെത്തുന്ന വാട്‌സാപ്പ് മസ്സേജിന് മറുപടി കൊടുക്കുന്നത് ?

ഇതിലേതൊക്കെ ആളുകളുണ്ടാവും ഒരു വാക്കു പോലും മിണ്ടാന്‍ കഴിയാതെ, വിളറി നില്‍ക്കുന്ന,

രാവേറെ ചെന്നിട്ടും ഏങ്ങലടിക്കുന്ന കൂട്ടുകാരിയുടെ കയ്യില്‍ ഒന്ന് മുറുകെപ്പിടിക്കുന്നത് ?

ഇതിലാര്‍ക്കൊക്കെയാണ് വര്ഷങ്ങളോളം കൂടെക്കഴിഞ്ഞ ഒരാളുടെ ഉള്ളില്‍

കടലിരമ്പുന്നതും വേലിയേറ്റങ്ങളുണ്ടാവുന്നതും തിരിച്ചറിയാന്‍ കഴിയുന്നത് ?

ആര്‍ക്കും അത്രയ്‌ക്കൊന്നും സമയമില്ലെന്ന് മുഖം തിരിക്കുമ്പോളും

ആര്‍ക്കെങ്കിലുമൊക്കെവേണ്ടി മാറ്റിവയ്ക്കാനുള്ളതാണ് സമയമെന്ന് അറിയാത്തവരല്ലല്ലോ...

എന്നും എപ്പോളും തോറ്റു പോയ അന്യന്റെ കഥകളില്‍ പുതിയ ഏടുകള്‍

തുന്നിച്ചേര്‍ക്കാന്‍ നമ്മളോളം മികച്ചവര്‍ മറ്റാരുമില്ല!

May you find peace now, Sushanth Singh Rajput!



from mangalam.com https://ift.tt/2Y53u9K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages