ന്യുഡല്‍ഹി: രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ പത്താംദിവസവും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് ചൊവ്വാഴ്ച വര്‍ധിച്ചത്. പെട്രോളിന് 5 രൂപ 48 പൈസയും ഡീസലിന് 5 രൂപ 51 പൈസയുമാണ് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വര്‍ധിച്ചത്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതിനിടെയാണ് ആഭ്യന്തര വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നത്. പ്രതിദിനം ശരാശരി 50-60 പൈസ നിരക്കിലാണ് ഇന്ധനവില വര്‍ധിക്കുന്നത്. കൊവിഡ് പ്രതിസന്ധി മൂലം 82 ദിവസം അടച്ചിട്ട ശേഷമാണ് ഈ മാസം ഏഴിന് എണ്ണവിപണി പുനരാരംഭിച്ചത്.
എക്‌സൈസ് ഡ്യൂട്ടിയിലെ ഭീമമായ വര്‍ധനയിലൂടെ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് എണ്ണവിലയില്‍ പ്രതിദിന വര്‍ധനവ് വരുത്തുന്നതെന്നാണ് എണ്ണകമ്പനികളുടെ നിലപാട്. ജൂലായ് മാസത്തോടെ വില കുറഞ്ഞുവരുമെന്നും കമ്പനികള്‍ പറയുന്നു.
from mangalam.com https://ift.tt/2UNuloE
via IFTTT
No comments:
Post a Comment