കൊറോണയെ ആദ്യം തിരിച്ചറിഞ്ഞ് ഡോക്ടര്‍ ലി വെന്‍ലിയാങ്ങിന് കുഞ്ഞ് പിറന്നു; ലിയുടെ അവസാന സമ്മാനം എന്ന് ഭാര്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 12, 2020

കൊറോണയെ ആദ്യം തിരിച്ചറിഞ്ഞ് ഡോക്ടര്‍ ലി വെന്‍ലിയാങ്ങിന് കുഞ്ഞ് പിറന്നു; ലിയുടെ അവസാന സമ്മാനം എന്ന് ഭാര്യ

ബെയ്ജിംഗ്: കോവിഡിനെ കുറിച്ച് ചൈനീസ് അധികൃതര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കുകയും പിന്നീട് വൈറസ് വ്യാപിച്ച് മരിക്കുകയും ചെയ്ത ഡോ. ലി വെന്‍ലിയാങ്ങിന് ആണ്‍കുഞ്ഞ് പിറന്നു. ലിയുടെ അവസാന സമ്മാനം എന്ന അടിക്കുറിപ്പോടെ അദ്ദേഹത്തിന്റെ ഭാര്യ ഫു സുവേജിയാണ് സോഷ്യല്‍ മീഡിയയില്‍ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത്.

നാല് മാസം മുമ്പാണ് ലി മരണത്തിന് കീഴടങ്ങിയത്. ഇതോടെ ശാരീരികമായും മാനസികമായും താന്‍ തളര്‍ന്ന് പോയിരുന്നെന്ന് ഫു പറഞ്ഞു.. സ്‌നേഹനിധിയായ ഭര്‍ത്താവും ഉത്തരവാദിത്വമുള്ള ഡോക്ടറുമായിരുന്നു ലീ എന്നും ഫു ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

മരണകാരിയായ രോഗത്തിന് പുതിയ തരം കൊറോണ വൈറസ് ആകാം എന്ന് ലീ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഭരണകൂടം അവഗണിച്ചു. മാത്രമല്ല തെറ്റായ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. രോഗം പിടിപെട്ട് ആശുപത്രിയില്‍ കഴിയവെയാണ് താന്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് ലീ പുറംലോകത്തെ അറിയിച്ചത്.



from mangalam.com https://ift.tt/3hpXMXN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages