കോളജുകളില്‍ ഓണേഴ്‌സ് ബിരുദം വേണം; വിദഗ്ധ സമിതിയുടെ ശുപാര്‍ശ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 21, 2020

കോളജുകളില്‍ ഓണേഴ്‌സ് ബിരുദം വേണം; വിദഗ്ധ സമിതിയുടെ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ ഗവേഷണത്തിന് മുന്‍തൂക്കം നല്‍കിയുള്ള ഓണേഴ്‌സ് ബിരുദവും ഏകീകൃത ബിരുദാനന്തരബിരുദവും ഉള്‍പ്പെടെ തുടങ്ങണമെന്ന് ശുപാര്‍ശ. പരീക്ഷാ സമ്പ്രദായത്തിനും മാറ്റമുണ്ടാകണമെന്ന് എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസിന്റെ തോമസിന്റെ അധ്യക്ഷതയിലുള്ള സമിതി ഉന്നതവിദ്യാഭ്യാസ വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.

നിലവില്‍ സംസ്ഥാനത്തുള്ള മൂന്നുവര്‍ഷ ബിരുദത്തെ പല വിദേശസര്‍വകലാശാലകളും അംഗീകരിക്കുന്നില്ല. അത് നാലുവര്‍ഷ ഓണേഴ്‌സ് ബിരുദമാക്കണം. ഓര്‍മ പരിശോധിക്കല്‍ രീതിയില്‍നിന്ന് അസൈന്‍മെന്റുകളും പ്രസന്റേഷനും എഴുത്തുമൊക്കെ ഉള്‍പ്പെടുന്ന ക്രിയാത്മക പഠനരീതിയെ അടിസ്ഥാനമാക്കിയാകണം പരീക്ഷകള്‍.

കൂടാതെ, ഡാറ്റ അനലിറ്റിക്‌സ്, സ്‌പേസ് സയന്‍സ്, ഫൊറന്‍സിക് സയന്‍സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ പി.ജി പ്രോഗ്രാമുകള്‍ വ്യാപിപ്പിക്കണം. എജ്യുക്കേഷണല്‍ ടെക്‌നോളജി, ഫിന്‍ടെക്, ഓട്ടോണമസ് സിസ്റ്റംസ്, ഹെല്‍ത്ത് സയന്‍സ് ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളില്‍ എം.ടെക് കോഴ്‌സ് വേണം. നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി, ജെന്‍ഡര്‍ സ്റ്റഡീസ് ആന്‍ഡ് സെക്ഷ്വാലിറ്റി, കംപാരറ്റീവ് സോഷ്യല്‍ റിസര്‍ച്ച് തുടങ്ങിയ വിഷയങ്ങളില്‍ സര്‍വകലാശാല അക്കാദമിക് വകുപ്പുകളില്‍ എം.ടെക്, എം.എസ്‌സി, എം.എ. കോഴ്‌സുകള്‍ തുടങ്ങാം എന്നീ ശുപാര്‍ശകളും സമിതി മുന്നോട്ട് വയ്ക്കുന്നു.



from mangalam.com https://ift.tt/3enW7Qu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages