രാജ്യത്ത് സൈബര്‍ ആക്രമണം; 20 ലക്ഷം ഇ-മെയിലുകള്‍ക്ക് 'ഫിഷിങ്' ഭീഷണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 21, 2020

രാജ്യത്ത് സൈബര്‍ ആക്രമണം; 20 ലക്ഷം ഇ-മെയിലുകള്‍ക്ക് 'ഫിഷിങ്' ഭീഷണി

ന്യൂഡല്‍ഹി: രാജ്യത്തു സൈബര്‍ ആക്രമണ സാധ്യത. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ഇമെയില്‍ വഴി ഫിഷിങ് ആക്രമണങ്ങള്‍ക്ക് (സൈബര്‍ ആക്രമണം) സാധ്യതയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചൈനീസ് സൈബര്‍ ആക്രമണം ഇന്ത്യയ്ക്ക് നേരെ നടക്കുന്നുണ്ട്.

ഞായറാഴ്ച തന്നെ പല ബാങ്കുകളും ഉപഭോക്താക്കള്‍ക്കു മുന്നറിയിപ്പു നല്‍കിത്തുടങ്ങി. കോവിഡ് 19 രോഗത്തിനു പല വിധത്തിലുമുള്ള സഹായം നല്‍കുന്നു എന്ന പേരിലായിരിക്കും ഇമെയില്‍ ലഭിക്കുക. ഉദാഹരണമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പേരിലായിരിക്കും സന്ദേശം വരിക. കോവിഡ് പരിശോധനയ്ക്കു പണം നല്‍കുമെന്നും ടെസ്റ്റിങ്ങിനായി ആരോഗ്യ പ്രവര്‍ത്തകന്‍ വീട്ടില്‍ വരുമെന്നായിരിക്കും സന്ദേശം. രാജ്യത്തു സൈബര്‍ ആക്രമണം നേരിടാനായി രൂപം നല്‍കിയ സിഇആര്‍ടി - ഇന്‍ ആണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.

മറ്റൊരു വെബ്‌സൈറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉപഭോക്താക്കളില്‍ നിന്നു പണവും വിവരങ്ങളും ചോര്‍ത്തുന്നതാണ് ഈ സൈബര്‍ തട്ടിപ്പ്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലായിരിക്കും കൂടുതല്‍ ആക്രമണം. എന്നാല്‍ രാജ്യം മുഴുവനായി 20 ലക്ഷം ഇമെയിലുകള്‍ക്കു ഭീഷണിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.



from mangalam.com https://ift.tt/2YmK9RF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages