തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമത്തിന്റെ പേരില്‍ തട്ടിപ്പ് ; ഭരണാനുകൂല സംഘടനയിലെ ഉന്നതര്‍ അടക്കം തട്ടിയത് അരക്കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 21, 2020

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമത്തിന്റെ പേരില്‍ തട്ടിപ്പ് ; ഭരണാനുകൂല സംഘടനയിലെ ഉന്നതര്‍ അടക്കം തട്ടിയത് അരക്കോടി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മാവേലിക്കര ഗ്രൂപ്പിലെ കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കാന്‍ സമ്മര്‍ദം. ഭരണാനുകൂല സംഘടനയിലെ ഉന്നതര്‍ അടക്കമുള്ളവരാണ് അരക്കോടിയിലേറെ രൂപ തട്ടിയവരെ സംരക്ഷിക്കുന്നത്. താന്ത്രിക വിധിപ്രകാരം മൃത്യുഞ്ജയഹോമത്തിന് 35 ഇനം ദ്രവ്യങ്ങള്‍ ഉപയോഗിക്കണം. ബോര്‍ഡിന്റെയും വ്യവസ്ഥ ഇതാണ്. ഹോമം ഒന്നിന് 220 രൂപ നിരക്കിലാണ് ഭക്തരില്‍നിന്ന് ഇടാക്കിയിരുന്നത്. എന്നാല്‍, ഏഴു കൂട്ടം ദ്രവ്യങ്ങള്‍ മാത്രം ഉപയോഗിച്ച് ഹോമം നടത്തിയായിരുന്നു തട്ടിപ്പ്.

ബാക്കി സാധനങ്ങള്‍ക്കുള്ള തുക ക്ഷേത്രം ജീവനക്കാര്‍ പങ്കിട്ടെടുക്കുകയായിരുന്നു. ഭക്തരുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ വിജിലന്‍സ് തട്ടിപ്പു കണ്ടെത്തി, ഇതിന്റെ വീഡിയോ സഹിതമുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. കേസിന് ബോര്‍ഡ് വേണ്ട പ്രധാന്യം നല്‍കുന്നില്ലെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച് ദേവസ്വം കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും വിഷയത്തിന്റെ ഗൗരവം ലഘൂകരിക്കുന്ന തരത്തിലുള്ളതാണെന്ന ആരോപണവും ശക്തമാണ്. അതേസമയം, ബോര്‍ഡിന്റെ കഴിഞ്ഞ യോഗത്തിനടെ ആസ്ഥാനത്തെത്തിയ കുറ്റാരോപിതര്‍ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും ശ്രമം നടത്തി. എന്നാല്‍, പ്രസിഡന്റ് എന്‍.വാസു ഇതിനെതിരേ കര്‍ശന നിലപാട് സ്വീകരിച്ചു. 2016 മുതല്‍ 58 ലക്ഷം രൂപയുടെ വെട്ടിപ്പാണ് മൃത്യുഞ്ജയഹോമം ഇടപാടില്‍ ഈ ക്ഷേത്രത്തില്‍ മാത്രം നടന്നിരിക്കുന്നത്.

ക്ഷേത്രച്ചുമതലയുണ്ടായിരുന്ന പി.ദിലീപ്കുമാര്‍ (15,29,062 രൂപ), ജെ.ആശാകുമാരി (1,20,870 രൂപ), കെ.എസ് ഗോപിനാഥപിള്ള (32,03,637 രൂപ), എ.ഹരിദാസ് (45,991 രൂപ), കെ.െസെനുരാജ് (86,4882 രൂപ) എന്നിവരോട് ഈ തുക തിരിച്ചടക്കാന്‍ ഫിനാന്‍സ് കമ്മിഷണര്‍ നിര്‍ദേശിച്ചെങ്കിലും അതുണ്ടായില്ല. ഇവരില്‍ ചിലര്‍ മറ്റു ക്ഷേത്രങ്ങളില്‍ ഇരുന്നപ്പോഴും സമാനമായ വെട്ടിപ്പുകള്‍ നടത്തിയതായും ആരോപണമുണ്ട്. മലയാലപ്പുഴ ദേവീക്ഷേത്രത്തിലും ലക്ഷങ്ങളുടെ ക്രമക്കേട് നടത്തതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയതായാണ് സൂചന. കണ്ടിയൂരിലും മലയാലപ്പുഴയിലും തട്ടിപ്പു നടത്തിയതിനു പിന്നില്‍ ഒരാള്‍ തന്നെയാണ്.

മുന്‍ബോര്‍ഡിലെ ഉന്നതന്റെ ബിനാമിയായിരുന്നു ഇയാള്‍. മറ്റൊരാള്‍ പ്രമുഖ സമുദായ നേതാവിന്റെ അടുപ്പക്കാരനും. മുന്‍ ബോര്‍ഡംഗത്തിന്റെ ഡ്രൈവറായിരുന്നു മറ്റൊരാള്‍. ഇവരെല്ലാം പ്രധാന തസ്തികയിലേക്ക് എത്തിയതും ക്രമവിരുദ്ധമായാണെന്നാണു ജീവനക്കാര്‍ പറയുന്നത്. ശമ്പളം കൊടുക്കാന്‍പോലും പണം ഇല്ലാതെ ബോര്‍ഡ് വലയുമ്പോഴാണ് അരക്കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തിയവര്‍ വിലസുന്നത്.



from mangalam.com https://ift.tt/3eyLhHe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages