ആരാധനാലയങ്ങള്‍ തുറക്കാം, അകലം മറക്കരുത് ; മാസ്‌ക് ധരിക്കണം, പ്രസാദവിതരണം പാടില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 4, 2020

ആരാധനാലയങ്ങള്‍ തുറക്കാം, അകലം മറക്കരുത് ; മാസ്‌ക് ധരിക്കണം, പ്രസാദവിതരണം പാടില്ല

ന്യൂഡല്‍ഹി: കോവിഡ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിനും മാസ്‌ക് നിര്‍ബന്ധമാണ്. പ്രസാദവിതരണം പാടില്ല, തീര്‍ഥം തളിക്കരുത്, ക്യൂവില്‍ ആറടി അകലം പാലിക്കണം, പ്രാര്‍ഥനയ്ക്കിരിക്കാന്‍ പൊതുവായ വിരികള്‍ പാടില്ല തുടങ്ങിയവയാണു മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രധാനം.

കഴിവതും പാഴ്‌സല്‍ നല്‍കാന്‍ ശ്രമിക്കണമെന്നും ഇരുന്നു കഴിക്കുന്നതു നിരുത്സാഹപ്പെടുത്തണമെന്നുമുള്ള നിര്‍ദേശത്തോടെ ഹോട്ടലുകളും റസ്‌റ്റോറന്റുകളും തുറന്നുപ്രവര്‍ത്തിക്കാനും അനുമതിയായി. റസ്‌റ്റോറന്റുകളിലും ഫുഡ് കോര്‍ട്ടുകളിലും പകുതി കസേരകളില്‍ മാത്രമേ ആളുകളെ ഇരുത്താവൂ. ഉപയോക്താക്കള്‍ മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണമെന്നും ആറടിയെങ്കിലും അകന്നുനില്‍ക്കണമെന്നും മറ്റുമുള്ള ഉപാധികളോടെ ഷോപ്പിങ് മാളുകളും തുറക്കാം. ഉള്ളിലേക്കു കടക്കാനും പുറത്തുപോകാനും പ്രത്യേകം വാതിലുകള്‍ സജ്ജീകരിക്കണം. മാളുകളില്‍ കുട്ടികള്‍ക്കുള്ള കളിസ്ഥലവും സിനിമാ ഹാളുകളും അടച്ചിടണം. ഓഫീസുകളില്‍ സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണം.

65 വയസ് പിന്നിട്ടവരും സാരമായ രോഗങ്ങളുള്ളവരും ഗര്‍ഭിണികളും പത്തു വയസില്‍ താഴെയുള്ള കുട്ടികളും കഴിവതും വീട്ടിലിരിക്കണമെന്ന നിര്‍ദേശത്തോടെ പൊതുവായ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. ആറടി അകലം പാലിക്കുക, മാസ്‌ക് നിര്‍ബന്ധം, സോപ്പുപയോഗിച്ച് പതിവായി െകെ കഴുകുക, സാനിെറ്റെസര്‍ ഉപയോഗിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മറയ്ക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പാതിരിക്കുക, മൊെബെലില്‍ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുക തുടങ്ങി എല്ലാവരും പൊതുവായി പാലിക്കേണ്ട നിര്‍ദേശങ്ങളും പുറത്തിറക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരാധനാലയങ്ങളും റസ്‌റ്റോറന്റുകളും മാളുകളുമൊന്നും തുറക്കാന്‍ അനുമതിയില്ല.

ആരാധനാലയങ്ങള്‍ തുറക്കുമ്പോള്‍...
* പ്രവേശന കവാടത്തില്‍ സാനിെറ്റെസര്‍ ലഭ്യമാക്കണം
* ശരീരോഷ്മാവ് പരിശോധന നിര്‍ബന്ധം
* പ്രവേശനത്തിനു മുമ്പ് െകെയും കാലും കഴുകണം
* നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം
* ആള്‍ക്കൂട്ടമുള്ള ചടങ്ങുകള്‍ അനുവദിക്കില്ല
* തിക്കിത്തിരക്കരുത്, ആളുകള്‍ തമ്മില്‍ ആറടി അകലം പാലിക്കണം
* പാദരക്ഷകള്‍ കഴിവതും വാഹനത്തില്‍ വയ്ക്കുക / മറ്റുള്ളവരുടേതുമായി കൂട്ടിക്കലര്‍ത്തരുത്
* വരി നില്‍ക്കാനുള്ള ഇടം പ്രത്യേകം വരച്ചിടണം
* പ്രസാദം നല്‍കുയോ തീര്‍ഥം തളിക്കുകയോ പാടില്ല
* വിഗ്രഹത്തിലോ പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടരുത്
* കയറാനും ഇറങ്ങാനും വെവ്വേറെ വാതില്‍ വേണം
* സമൂഹ പ്രാര്‍ഥനയ്ക്ക് പൊതുവായ വിരികള്‍ അനുവദിക്കില്ല

* സംഗീതസംഘം/പ്രാര്‍ഥനാ സംഘം പാടില്ല
* രോഗലക്ഷണം കാണുന്നവരെ വേറിട്ടു നിര്‍ത്തണം. ഉടന്‍ െവെദ്യസഹായം ലഭ്യമാക്കണം

ഷോപ്പിങ് മാളിലും റസ്‌റ്റോറന്റിലും

* വാതില്‍ക്കല്‍ സാനിെറ്റെസര്‍, ശരീരോഷ്മാവ് അളക്കല്‍
* ജീവനക്കാര്‍ക്കും ഉപയോക്താക്കക്കും മാസ്‌ക് നിര്‍ബന്ധം
* കോവിഡ് മുന്‍കരുതലുകള്‍ പ്രദര്‍ശിപ്പിക്കണം
* തിക്കിത്തിരക്കല്‍ ഒഴിവാക്കാന്‍ സംവിധാനമൊരുക്കണം
* ജീവനക്കാരില്‍ പ്രായമായവര്‍, ഗര്‍തിണികള്‍ തുടങ്ങിയവര്‍ക്ക് അധിക മുന്‍കരുതല്‍
* സാമൂഹിക അകലം പാലിക്കല്‍ നിര്‍ബന്ധം
* ക്യുവിലും ആറടി അകലം പാലിക്കണം
* കയറാനും ഇറങ്ങാനും പ്രത്യേകം വാതില്‍
* ഹോം ഡെലിവറി ജീവനക്കാരുടെ ശരീരതാപം അളക്കണം
* കടയ്ക്കുള്ളില്‍ ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തണം
* ലിഫ്റ്റില്‍ ആളെണ്ണം നിയന്ത്രിക്കണം
* എക്‌സകലേറ്ററില്‍ ഒന്നിടവിട്ട പടികളില്‍ ഒരാള്‍ വീതം
* കുട്ടികളുടെ കളിസ്ഥലങ്ങള്‍ തുറക്കരുത്
* മാളില്‍ സിനിമാഹാള്‍ അടച്ചിടണം
* ആള്‍ക്കൂട്ടത്തിനു കര്‍ശന നിരോധനം
* മാളിലെ ഫുഡ് കോര്‍ട്ടുകളില്‍ പകുതി സീറ്റ് മാത്രം
*വെയിറ്റര്‍മാരും ജീവനക്കാരും മാസ്‌ക് ധരിക്കണം
* ഓരോ ഉപയോക്താവ് പോകുമ്പോഴും മേശ ശുചിയാക്കണം
* കഴിവതും ഡിജിറ്റല്‍ പേമെന്റ്



from mangalam.com https://ift.tt/2z3ImHa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages