പ്രതിയെ പിടിച്ചാലും തെളിവുകള്‍ വെല്ലുവിളി; ആനയുടെ 11 ദിവസത്തെ സഞ്ചാരപഥം തയാറാക്കുന്നു ; വനത്തിലെ കെണികള്‍ കണ്ടെത്താന്‍ ഉത്തരവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 4, 2020

പ്രതിയെ പിടിച്ചാലും തെളിവുകള്‍ വെല്ലുവിളി; ആനയുടെ 11 ദിവസത്തെ സഞ്ചാരപഥം തയാറാക്കുന്നു ; വനത്തിലെ കെണികള്‍ കണ്ടെത്താന്‍ ഉത്തരവ്

കൊച്ചി: പാലക്കാട്ട് സ്‌ഫോടകവസ്തു പൊട്ടി പരുക്കേറ്റു ചരിഞ്ഞ ആനയുടെ സഞ്ചാരപഥം തയാറാക്കും. ആന എവിടെനിന്നാണു സ്‌ഫോടകവസ്തു അടങ്ങിയ െകെതച്ചക്ക കടിച്ചതെന്ന് ഇതുവരെ കണ്ടെത്താനായില്ല. ഈ ആനയെ കഴിഞ്ഞ മേയ് 16-നു മലപ്പുറം-പാലക്കാട് അതിര്‍ത്തിയിലെ കരുവാരക്കുണ്ട് റബര്‍തോട്ടത്തില്‍ തൊഴിലാളികള്‍ കണ്ടിരുന്നു. അവിടെനിന്ന് ആന സഞ്ചരിച്ച വഴികള്‍ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ആനയുടെ 11 ദിവസത്തെ സഞ്ചാരപഥം നിര്‍ണയിക്കാനായെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു.

അഞ്ചുദിവസത്തേതുകൂടി കണ്ടെത്താനുണ്ട്. കാര്‍ഷികമേഖലയായ കരുവാരക്കുണ്ടില്‍ കാട്ടാനകളും മനുഷ്യരുമായി സംഘര്‍ഷം പതിവാണ്. പരുക്കേറ്റ ആന ഒലിപ്പുഴയിലും കല്ലംപുഴയിലുമുള്‍പ്പെടെ ഇറങ്ങിനില്‍ക്കുന്നതു കണ്ടവരുണ്ട്. ഇവിടെനിന്നെല്ലാം ആളുകള്‍ ആനയെ ഓടിച്ചു. ഏതെങ്കിലും തോട്ടത്തില്‍ എത്തിയപ്പോഴാകാം ആന സ്‌ഫോടനക്കെണിയില്‍ പെട്ടതെന്നാണു നിഗമനം. ആനയുടെ ശരീരത്തില്‍ സ്‌ഫോടകവസ്തുക്കളുടെ അംശം കണ്ടെത്താനായില്ലെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൂടുതല്‍ പരിശോധനയ്ക്കായി ആന്തരാവയവങ്ങള്‍ ശേഖരിച്ചു.

പരുക്കുകള്‍ സ്‌ഫോടനം മൂലം സംഭവിച്ചതാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. കേസില്‍ പ്രതികളെ പിടികൂടിയാലും തെളിവുകള്‍ വെല്ലുവിളിയാകും. വേനലില്‍ ആന വെള്ളം തേടി പല മേഖലകളിലും പോയിരിക്കാം. രണ്ടുദിവസത്തിനുള്ളില്‍ സഞ്ചാരപഥം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. കരുവാരക്കുണ്ടിലെതന്നെ സ്വകാര്യ റബര്‍തോട്ടത്തില്‍ മറ്റൊരു ആനയേയും ഇന്നലെ അവശനിലയില്‍ കണ്ടെത്തി. ആനയെ കാട്ടില്‍ കയറ്റിവിടാനുള്ള ശ്രമം വിജയിച്ചിട്ടില്ല.

പന്നിപ്പടക്കം ഉള്‍പ്പെടെയുള്ള കെണികള്‍ കണ്ടെത്താനായി സംസ്ഥാനത്തെ വനമേഖല മുഴുവന്‍ അരിച്ചുപെറുക്കാന്‍ വനംവകുപ്പ് മേധാവിയുടെ ഉത്തരവ്. എല്ലാ ഡിവിഷനിലെയും വനപാലകര്‍ ചേര്‍ന്ന് ഒരാഴ്ചയ്ക്കകം പരിശോധന പൂര്‍ത്തിയാക്കും. കോളനികള്‍, സ്വകാര്യകൃഷിയിടങ്ങള്‍, പാറമടകള്‍, എസ്‌റ്റേറ്റ് അതിര്‍ത്തിപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകപരിശോധനയുണ്ടാകും.

മെറ്റല്‍ ഡിറ്റക്ടറുകളും ഉപയോഗിക്കും. പാറമടകളില്‍ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തു കോഴിക്കുടലില്‍ വച്ചാണു പന്നിക്കു കെണിയൊരുക്കുന്നത്. രണ്ടുമാസം മുമ്പ് കേബിള്‍ കെണിയില്‍ കുരുങ്ങി കടുവ ചത്തിരുന്നു. കടുവവേട്ടയ്ക്കായി ആന്ധ്രയില്‍നിന്നുള്ള നായാട്ടുസംഘം തെന്നിന്ത്യന്‍ വനമേഖലയില്‍ കടന്നതായും സൂചനയുണ്ട്.



from mangalam.com https://ift.tt/2BAjYhm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages