മണല്‍ വേര്‍തിരിക്കാന്‍ വന്‍ചെലവ്; വനംവകുപ്പിന്റെ എതിര്‍പ്പ് മറയാക്കി കേരള ക്ളേയ്‌സ് തലയൂരി ; ഫയല്‍ വിളിപ്പിച്ച് മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 4, 2020

മണല്‍ വേര്‍തിരിക്കാന്‍ വന്‍ചെലവ്; വനംവകുപ്പിന്റെ എതിര്‍പ്പ് മറയാക്കി കേരള ക്ളേയ്‌സ് തലയൂരി ; ഫയല്‍ വിളിപ്പിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട: പമ്പ ത്രിവേണിയിലെ മണല്‍ശേഖരം ലേലം ചെയ്യുമെന്നു പറഞ്ഞ സര്‍ക്കാര്‍ പിന്നീടു മലക്കംമറിഞ്ഞത് സി.പി.എം. കണ്ണൂര്‍ ലോബിയുടെ സമ്മര്‍ദം മൂലം. കോടികള്‍ വിലമതിക്കുന്ന മണലിന്റെ ഒരുഭാഗം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു സൗജന്യമായി നല്‍കാനും ബാക്കി പൊതുമരാമത്ത് നിരക്കില്‍ വില്‍ക്കാന്‍ വനംവകുപ്പിന് അനുമതി നല്‍കാനും 2019 മേയ് 20-നു സര്‍ക്കാര്‍തലത്തില്‍ ആലോചന നടന്നിരുന്നു.

ഇതനുസരിച്ച് 20,000 ഘനമീറ്റര്‍ മണല്‍ ദേവസ്വം ബോര്‍ഡിനു െകെമാറാനായിരുന്നു ശ്രമം. (5000 ഘനമീറ്റര്‍ വീതം പമ്പയിലേയും സന്നിധാനത്തേയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക്, 10,000 ഘനമീറ്റര്‍ നിലയ്ക്കല്‍ വികസനത്തിന്). മഹാപ്രളയത്തില്‍ 130 കോടി രൂപയുടെ നഷ്ടമാണു പമ്പയില്‍ മാത്രം ദേവസ്വം ബോര്‍ഡിനുണ്ടായത്. ത്രിവേണി പാലം ഉള്‍പ്പെടെ പുനര്‍നിര്‍മിക്കാനാണു ബോര്‍ഡ് മണല്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇതിനെതിരേ വനംവകുപ്പ് രംഗത്തെത്തി. മണലിന്റെ വിലയായി ഒമ്പതുകോടി രൂപയാണു വനംവകുപ്പ് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു.

പമ്പയില്‍നിന്നു മണല്‍ മാറ്റാന്‍ തിരുവനന്തപുരത്തുള്ള കമ്പനിയെ ചുമതലപ്പെടുത്താനും തീരുമായി. ഇതിനിടെ, പമ്പയില്‍ ഇനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അസാധ്യമാണെന്നും ബേസ് ക്യാമ്പ് നിലയ്ക്കലിലേക്കു മാറ്റുകയാണെന്നും ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ചു. മണല്‍ നീക്കുന്നതു സംബന്ധിച്ച തുടര്‍നടപടികള്‍ പെട്ടെന്നു സ്തംഭിച്ചതില്‍ ദുരൂഹതയാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

സി.പി.എം. കണ്ണൂര്‍ നേതാക്കളായിരുന്നു ഇതിനു പിന്നിലെന്ന് ആരോപണമുണ്ട്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ കേരള ക്ളേയേഴ്‌സ് ആന്‍ഡ് സിറാമിക്‌സ് പ്രോഡകറ്റ്‌സിനു മണല്‍ സൗജന്യമായി ലഭിക്കണമെന്നതായിരുന്നു ഉദ്ദേശ്യം. എന്നാല്‍, കമ്പനി അധികൃതര്‍ പമ്പയിലെത്തി പരിശോധിച്ചപ്പോഴാണ് അടിഞ്ഞുകൂടിയതു ചെളി, മണ്ണ്, പാറ, പ്ലാസ്റ്റിക്, മണല്‍ എന്നിവയുടെ മിശ്രിതമാണെന്നു വ്യക്തമായത്. ഇതില്‍നിന്നു മണല്‍ വേര്‍തിരിച്ചെടുക്കുന്നതു ചെലവേറിയ കാര്യമായതിനാല്‍ കമ്പനി കുഴങ്ങി. ഈ സാഹചര്യത്തിലാണ് വനംവകുപ്പിന്റെ എതിര്‍പ്പ് മുതലാക്കി കമ്പനി പിന്മാറിയത്.

പമ്പാ ത്രിവേണിയിലെ മണലെടുപ്പ് വിവാദമായതോടെ, ഇതുസംബന്ധിച്ച റവന്യൂ വകുപ്പിലെ ഫയലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുവരുത്തി. മുഖ്യമന്ത്രിയെ ധിക്കരിക്കാനില്ലെങ്കിലും മണല്‍ പെരിയാര്‍ കടുവസങ്കേതത്തിനു പുറത്തുകൊണ്ടുപോകാന്‍ നിയമം അനുവദിക്കുന്നില്ലെന്നാണു വനംവകുപ്പിന്റെ നിലപാട്. മണലും ചെളിയും നീക്കാന്‍ അനുമതി തേടി പത്തനംതിട്ട ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച നിര്‍ദേശവും അനുമതി നല്‍കിക്കൊണ്ടുള്ള മറുപടിയുമടങ്ങിയ ഫയല്‍ മുഖ്യമന്ത്രിക്കു െകെമാറി. മണല്‍ നീക്കാന്‍ കേരളാ ക്ളേയേഴ്സ് ആന്‍ഡ് സിറാമിക്‌സ് സന്നദ്ധതയറിയിച്ചതും ഫയലിലുണ്ട്.



from mangalam.com https://ift.tt/2U9mphq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages