തിരുവനന്തപുരം :യുവതിക്ക് മദ്യം നല്‍കി മയക്കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ പ്രതികളുടെ അറസ്റ്റ് ഉടനെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി. യുവതിയുടെ ഭര്‍ത്താവും മൂന്നു സുഹൃത്തുക്കളും കസ്റ്റഡിയിലായെന്നും പോലീസ് അറിയിച്ചു. ഇന്നലെയാണ് യുവതി പീഡനത്തിന് ഇരയായത്.
കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാസംഘത്തിന് ഇരയായത്. പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും വൈകിട്ട് 4 മണിയോടുകൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ കൊണ്ടുപോയി, ആറു പേരടങ്ങുന്ന സംഘം നിര്‍ബന്ധിച്ചു യുവതിക്ക് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പൊലീസ് പറയുന്നത്.
അവിടെ നിന്ന് രക്ഷപ്പെട്ട് ഓടിയ യുവതിയെ വഴിയില്‍ കണ്ട നാട്ടുകാര്‍ ഒരു വാഹനത്തില്‍ കണിയാപുരത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തു. യുവതിയെ ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ചികിത്സയ്ക്ക ശേഷം യുവതിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ചികിത്സയ്ക്കു ശേഷം അവര്‍ വീട്ടിലേക്ക് മടങ്ങി. ഇന്നലെ മോശം അവസ്ഥയിലായിരുന്നു. ഭര്‍ത്താവാണ് മദ്യം നല്‍കിയതെന്ന് യുവതി പറയുന്നു.
from mangalam.com https://ift.tt/3dAOPbL
via IFTTT
No comments:
Post a Comment