തിരുവനന്തപുരം: കഠിനകുളത്ത് ഭര്‍ത്താവ് അടക്കം നാലുപേര്‍ കൂട്ടബലാത്സംഗത്തിന് ശ്രമിച്ചു എന്ന യുവതിയുടെ ആരോപണത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ നാലു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഭര്‍ത്താവും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയലായിരിക്കുന്നത്. ഇന്നലെ യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുരുന്നു. യുവതിയുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് ഉടനുണ്ടാകും എന്നാണ് നല്‍കിയിരിക്കുന്ന സൂചനകള്‍.
അബോധാവസ്ഥയിലായ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്തു. മദ്യം നല്‍കിയായിരുന്നു പീഡനത്തിന് ശ്രമം നടന്നതെന്നാണ് യുവതി പറഞ്ഞത്. മദ്യം നല്‍കിയത് ഭര്‍ത്താവെന്നും യുവതി പറഞ്ഞു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു ഇവര്‍ വീട്ടില്‍ എത്തിയിട്ടുണ്ട്. മദ്യപാന സ്വഭാവമുള്ള യുവതി എന്നാണ് ഭര്‍ത്താവ് പറഞ്ഞത്. ഇരുവരും തമ്മില്‍ ചില അസ്വാരസ്യം ഉണ്ടായിരുന്നു. ഭര്‍ത്താവ് മദ്യപാനിയും ലഹരി ഉപയോഗിക്കുന്നയാളുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കണിയാപുരം സ്വദേശിയാണ് യുവതി.
പോത്തന്‍കോടുള്ള ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഇന്നലെ െവെകിട്ടു നാലോടെ യുവതിയെ ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയിലെത്തിച്ചതായും ആറു പേരടങ്ങുന്ന സംഘം നിര്‍ബന്ധിച്ചു മദ്യം നല്‍കിയശേഷം കൂട്ടബലാത്സംഗം ചെയ്തതായും ആണ് പരാതിയെന്നു കഠിനംകുളം പോലീസ് പറഞ്ഞു. രക്ഷപ്പെട്ട് ഓടിയ യുവതിയെ നാട്ടുകാര്‍ വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിനെതിരേ പരാതി നല്‍കിയത്. ഇയാളെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ ചിറയിന്‍കീഴ് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.
from mangalam.com https://ift.tt/3cyMJI5
via IFTTT
No comments:
Post a Comment