മരിച്ച അമ്മ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍, ഡോക്ടര്‍ കൂടിയായ മകള്‍ മൃതദേഹത്തിനു കാവലിരുന്നതു മൂന്നുദിവസം! പ്രാര്‍ത്ഥനയില്‍ ഒന്നും നടക്കില്ലെന്ന് മനസ്സിലായപ്പോള്‍ നാട്ടുകാരെ വിവരമറിയിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 16, 2020

മരിച്ച അമ്മ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍, ഡോക്ടര്‍ കൂടിയായ മകള്‍ മൃതദേഹത്തിനു കാവലിരുന്നതു മൂന്നുദിവസം! പ്രാര്‍ത്ഥനയില്‍ ഒന്നും നടക്കില്ലെന്ന് മനസ്സിലായപ്പോള്‍ നാട്ടുകാരെ വിവരമറിയിച്ചു

പാലക്കാട്: മരിച്ച അമ്മ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍, ഡോക്ടര്‍ കൂടിയായ മകള്‍ മൃതദേഹത്തിനു കാവലിരുന്നതു മൂന്നുദിവസം! ചെര്‍പ്പുളശ്ശേരി, ചളവറ രാജ്ഭവനില്‍ റിട്ട. അധ്യാപിക ഓമന(72)യുടെ മൃതദേഹത്തിനു സമീപമാണു മകള്‍ കവിത (42) പ്രാര്‍ഥനയോടെ കാത്തിരുന്നത്. മൂന്നുദിവസമായിട്ടും അമ്മ ഉയിര്‍ത്തെഴുന്നേല്‍ക്കാതായതോടെ കവിതതന്നെയാണ് അയല്‍വാസികളെ വിവരമറിയിച്ചത്.

ഓമന ഇന്നലെയാണു മരിച്ചതെന്നാണു കവിത പറഞ്ഞത്. എന്നാല്‍, ദുര്‍ഗന്ധം വമിച്ചിരുന്നതിനാല്‍ നാട്ടുകാര്‍ ആരോഗ്യവകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും പോലീസിനെയും അറിയിച്ചു. പോലീസ് ചോദിച്ചപ്പോഴാണു മരണം ഞായറാഴ്ച രാവിലെയായിരുന്നെന്നു കവിത വെളിപ്പെടുത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കുശേഷമേ ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും നടത്തൂ. ചളവറ യു.പി. സ്‌കൂളില്‍നിന്നു വിരമിച്ച അധ്യാപികയാണ് ഓമന. സ്‌കൂളിനടുത്താണു വീട്.

പ്രമേഹത്തേത്തുടര്‍ന്ന് ഓമനയുടെ പാദം മുറിച്ചുമാറ്റിയിരുന്നു. ഹോമിയോ ഡോക്ടറായ കവിത നിലവില്‍ പ്രാക്ടീസ് നടത്തുന്നില്ല. ഇവര്‍ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്തവരാണ്. അയല്‍വാസികളുമായി കാര്യമായ അടുപ്പമുണ്ടായിരുന്നില്ല. മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടിയിരുന്നതായും സൂചനയുണ്ട്. അസ്വാഭാവികമരണത്തിനു ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തു. പരേതനായ ശ്രീധരന്‍പിള്ളയാണ് ഓമനയുടെ ഭര്‍ത്താവ്. കാഞ്ഞിരപ്പുഴയില്‍ ജലസേചനവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ജോലിയിലിരിക്കേയാണു മരിച്ചത്.



from mangalam.com https://ift.tt/37zqJf8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages