ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന യു.എസ്; സമാധാനത്തിന് ആഹ്വാനം ചെയ്ത് യു.എന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 16, 2020

ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന യു.എസ്; സമാധാനത്തിന് ആഹ്വാനം ചെയ്ത് യു.എന്‍

വാഷിംഗ്ടണ്‍: ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക. സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യുവരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും അമേരിക്ക വ്യക്തമാക്കി. സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ ഇന്ത്യയും ചൈനയും ആഗ്രഹം പ്രകടിപ്പിച്ചുകഴിഞ്ഞു. സമാധാനപരമായി പ്രശ്‌നം പരിഹരിക്കുന്നതില്‍ എല്ലാ പിന്തുണയും നല്‍കുന്നുവെന്നും യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

ജൂണ്‍ രണ്ടിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സ്ഥിതിഗതികളും ചര്‍ച്ച ചെയ്തിരുന്നുവെന്നും അമേരിക്ക പറയുന്നു.

അതിര്‍ത്തിയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഐക്യരാഷ്ട്രസഭയും രംഗത്തെത്തി. ഇരുരാജ്യങ്ങളും സംയമനം പാലിക്കണം. സംഘര്‍ഷം ലഘൂകരിക്കാന്‍ ഇരുരാജ്യങ്ങളും മുന്നോട്ടുവന്നത് സ്വാഗതാര്‍ഹമാണെന്നും യു.എന്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ ലഡാക്കിലെ ഗാല്‍വാനില്‍ സൈനികര്‍ ഏറ്റുമുട്ടിയത്. കല്ലുകളും വടികളും ഉപയോഗിച്ച് നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യയ്ക്ക് 20 സൈനികരെ നഷ്ടമായി. 17 സൈനികര്‍ക്ക് പരിക്കേറ്റു. ചൈനയുടെ ഭാഗത്ത് 43 സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തു.

മേഖലയിലെ മോശം കാലാവസ്ഥ മരണം ഉയരാന്‍ കാരണമായെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിശൈത്യം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായതാണ് കാരണം. ചൈന ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.



from mangalam.com https://ift.tt/37zN5Ny
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages