ന്യൂഡല്‍ഹി: ഗല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്നു ഇന്ത്യന്‍ പ്രതിരോധ ഗവേഷകര്‍ക്കു മറ്റൊരു ദൗത്യംകൂടി. കൊടുംതണുപ്പിനെ പ്രതിരോധിക്കാന്‍ കഴിവുള്ള വേഷമണിഞ്ഞാണ് ഇന്ത്യയുടെയും െചെനയുടെയും െസെനികര്‍ ഏറ്റുമുട്ടിയത്. പക്ഷേ, അവരില്‍ ചിലരെങ്കിലും മരിച്ചത് ഗല്‍വാന്‍ തടാകത്തിലെ കൊടുംതണുപ്പിലാണെന്നാണു കണ്ടെത്തല്‍. ഇന്ത്യന്‍ പക്ഷത്ത് നാലു െസെനികരാണു കൊടുംതണുപ്പില്‍ മരിച്ചത്.
തടാകത്തില്‍ നിന്നു കണ്ടെടുത്ത മൃതദേഹങ്ങളില്‍ കാര്യമായ പരുക്കുകളുണ്ടായിരുന്നില്ല. ഗല്‍വാനിലെ കാലാവസ്ഥയെ അതിജീവിക്കാനാകുന്ന വസ്ത്രം ഇനി ഒരുക്കേണ്ടിവരും. സമുദ്രനിരപ്പില്‍നിന്ന് വളരെ ഉയരത്തിലാണു ഗല്‍വാന്‍. മഞ്ഞു മരുഭൂമിക്കു സമാനം.
അതിെശെത്യമേഖലയായ ഇവിടെ എല്ലാവിധ തയാറെടുപ്പുകളോടെ മാത്രമേ പോസ്റ്റിങ് ലഭ്യമാക്കൂ. 17,000 അടി ഉയരത്തിലാണ് ഇന്ത്യയുടെയും െചെനയുടെയും െസെനികര്‍ ഏറ്റുമുട്ടിയതെന്നു മുന്‍ ലഫ്റ്റനന്റ് ജനറല്‍ സതീഷ് ദുവ പറഞ്ഞു. ഇത്രയും ഉയരത്തില്‍ പ്രധാന വെല്ലുവിളി കാലാവസ്ഥയാണ്. ഉയരം കൂടുംതോറും ഓക്‌സിജന്റെ അളവ് കുറയും. ആരോഗ്യവാന്മാര്‍ക്കുപോലും ശ്വാസതടസമുണ്ടാകും. അന്തരീക്ഷത്തിലെ ഓക്‌സിജന്റെ കുറവ് ചിന്താശേഷിയെപ്പോലും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സബ് സീറോ താപനില പോലും നേരിടാന്‍ കഴിയുന്ന പരിശീലനവും വസ്ത്രവിധാനങ്ങളുമാണു െസെനികര്‍ക്കുള്ളത്. സിയാച്ചിനില്‍ പോലും പ്രവര്‍ത്തിച്ച പരിയം ഇന്ത്യന്‍ െസെനികര്‍ക്കുണ്ട്. കാരക്കോറം റേഞ്ചില്‍ പെടുന്ന സാംസങ്‌ലിങ് പ്രദേശത്തു നിന്ന് ഉത്ഭവിച്ച് അക്‌സായി ചിനിലൂടെ ലഡാക്കിലെത്തി െഷെയോക്ക് നദിയില്‍ ചേരുന്നതാണ് ഗല്‍വാന്‍ നദി. അതിവേഗത്തിലാണു െഷെയോക്ക് നദിയുടെ പ്രയാണം. െഷെയോക്ക് എന്ന പേരിന് അര്‍ഥം മരണമെന്നും. ഇതിലേക്ക് വീഴുന്നവര്‍ തണുത്തുറഞ്ഞ് കൊല്ലപ്പെടുമെന്നു മുന്‍ ലഫ്റ്റനന്റ് ജനറല്‍ സയിദ് ഹസ്‌ന ട്വീറ്റ് ചെയ്തു.
1950-ന്റെ തുടക്കത്തില്‍ത്തന്നെ െചെന നോട്ടമിട്ടിരുന്ന പ്രദേശമാണു ഗല്‍വാന്‍ താഴ്‌വര. 1962-ലെ യുദ്ധത്തില്‍ ഗല്‍വാന്‍ നദിയുടെ മറുകര വരെയെത്തി. 1975-ല്‍ അരുണാചല്‍ സെക്ടറിലും 1967-ല്‍ സിക്കിമിലെ നാഥു ലായിലും ഏറ്റുമുട്ടലുണ്ടായെങ്കിലും യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ലഡാക് സെക്ടര്‍ പൊതുവേ ശാന്തമായിരുന്നു. അവിടവും ഇപ്പോള്‍ അശാന്തമായിരിക്കുന്നു.
ഗല്‍വാന്‍ താഴ്‌വരയില്‍ െചെന വീണ്ടും അവകാശവാദം ഉന്നയിച്ചിരിക്കുന്നു. ഇന്ത്യന്‍ െസെനികള്‍ അവിടെ രണ്ടു തവണ യഥാര്‍ഥ നിയന്ത്രണരേഖ (എല്‍.എ.സി) ലംഘിച്ചെന്നാണ് ആരോപണം. നദിയുടെ ഇരുകരകളിലെയും സേനാസന്നാഹം പിന്‍വലിക്കാന്‍ കഴിഞ്ഞ ആറിനു കോര്‍ കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ചയില്‍ തീരുമാനിച്ചിരിക്കെയാണ് െചെന അപ്രതീക്ഷിത പ്രകോപനം സൃഷ്ടിച്ചത്. െസെനിക ചര്‍ച്ച തുടരുന്നുണ്ടെങ്കിലും പരിഹാരം ഉടന്‍ പ്രതീക്ഷിക്കേണ്ടതില്ല. ലഡാക്ക് അതിരാകെ അശാന്തമാണ്. നിരവധി സ്ഥലത്താണു െസെനികര്‍ മുഖാമുഖം നിന്നത്. ഗല്‍വാനിലടക്കം പിന്മാറ്റത്തിനു ധാരണയായിരുന്നെങ്കിലും പാംഗോങ് ട്‌സോയിലെ സംഘര്‍ഷാവസ്ഥ അയഞ്ഞിരുന്നില്ല. ഗല്‍വാനില്‍ െസെനികരുടെ ചോര വീണതോടെ പാംഗോങ് ട്‌സോ സംഘര്‍ഷഭരിതമായി തുടരും.
ഇന്ത്യ 20 െസെനികരുടെ വീരമൃത്യു സ്ഥിരീകരിച്ചു. ഓരോ െസെനികന്റെയും ആത്മാര്‍പ്പണം അംഗീകരിച്ചിരിക്കുന്നു. അതേസമയം, തങ്ങളുടെ ഭാഗത്തെ ആള്‍നാശം െചെന രഹസ്യമായി വച്ചിരിക്കുകയാണ്. 43 പേര്‍ മരിച്ചിട്ടുണ്ടാകുമെന്നു റിപ്പോര്‍ട്ട് ചെയ്ത എ.എന്‍.ഐ. വാര്‍ത്താ ഏജന്‍സി, െചെനയുടെ കമാന്‍ഡിങ് ഓഫീസറുടെ മരണം സ്ഥിരീകരിച്ചു. െചെനയുടെ 35 െസെനികര്‍ കൊല്ലപ്പെട്ടെന്നാണു യു.എസ്. ഇന്റലിജന്‍സിനെ ഉദ്ധരിച്ച് യുഎസ്‌ന്യൂസ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രശ്‌നപരിഹാരത്തിനു നയതന്ത്രതല ചര്‍ച്ച തുടരുകയാണ്. എന്നാല്‍, ഉടന്‍ പരിഹാരം പ്രതീക്ഷിക്കേണ്ടതില്ല. ഇരുരാജ്യങ്ങളുടെയും െസെന്യം ജാഗ്രതയോടെ തുടരും. എങ്കിലും അതിര്‍ത്തിയിലെ മറ്റ് മേഖലകളിലും നേരിയ സംഘര്‍ഷ സാധ്യത തള്ളിക്കളയാനാകില്ല.
from mangalam.com https://ift.tt/30QEyo6
via IFTTT
No comments:
Post a Comment