ന്യുഡല്‍ഹി: കൊവിഡ് 19 പ്രതിരോധത്തില്‍ ഇന്ത്യ നല്‍കിയ സഹായത്തിന് നന്ദി അറിയിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും മന്ത്രിയുമായ ലോര്‍ഡ് താരിഖ് മഹ്മൂദ് അഹമ്മദ് (ബാരണ്‍ അഹമ്മദ് ഓഫ് വിംബിള്‍ഡണ്‍). ഇന്ത്യാ സര്‍ക്കാരിനോടും വിദേശകാര്യമന്ത്രി ഡോ. ജയ്ശങ്കര്‍, സഹമന്ത്രി വി.മുരളീധരന്‍ എന്നിവര്‍ക്ക് നന്ദി അറിയിച്ചാണ് ലോര്‍ഡ് താരിഖ് മഹ്മൂദ് ട്വീറ്റ് ചെയ്തത്.
ബ്രിട്ടണിലേക്ക് 11 മില്യണ്‍ മുഖാവരണങ്ങളാണ് ഇന്ത്യ പ്രതിരോധത്തിനായി അയച്ചുകൊടുത്തത്. കൊവിഡ് 19നെതിരായ പോരാട്ടത്തില്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് നടത്തുന്ന പോരാട്ടത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
ബ്രിട്ടണിലെ പ്രമുഖ ബിസിനസുകാരനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗവുമായ ലോര്‍ഡ് താരിഖ് വിദേശകാര്യ, കോമണ്‍വെല്‍ത്ത്, യുണൈറ്റഡ് നേഷന്‍സ്, സൗത്ത് ഏഷ്യ വിഭാഗം മന്ത്രിയുമാണ്.
from mangalam.com https://ift.tt/3ebKKLv
via IFTTT
No comments:
Post a Comment