ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രോഗവ്യാപനം രൂക്ഷമാവുകയാണ്. എന്നാല്‍, സെപ്റ്റംബര്‍ മധ്യത്തോടെ ഇത് അവസാനിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയ മുന്നറിയിപ്പ് രാജ്യത്തിന് ആശ്വാസം പകരുന്നതാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. അനില്‍ കുമാര്‍, ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ രൂപാലി റോയ് എന്നിവര്‍ എപ്പിഡമോളജി ഇന്റര്‍നാഷണല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കോവിഡിന്റെ തീവ്രത സെപ്റ്റംബറില്‍ കുറയുമെന്ന് പറഞ്ഞിട്ടുള്ളത്.
വൈറസ് ബാധിതരാകുന്നുവരുടെയും രോഗമുക്തിയോ നേടുന്നവരുടെയും മരണം സംഭവിച്ചവരുടെയും കണക്കുകള്‍ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തുന്നത്. ബെയ്‌ലീസ് മോഡല്‍ എന്ന ഗണിതമാതൃക ഉപയോഗിച്ചാണ് ഈ നിഗമനത്തില്‍ എത്തിച്ചേരുന്നത്. റിലേറ്റിവ് റിമൂവര്‍ റേറ്റ് (ആര്‍.ആര്‍.ആര്‍.) എന്ന ഏകകമാണ് ഇതിനു സ്വീകരിക്കുന്നത്.
മേയ് 19ന് ആര്‍.ആര്‍.ആര്‍. 42 ശതമാനമായിരുന്നു. ഇപ്പോള്‍ ഇത് 50 ശതമാനമാണ്. സെപ്റ്റംബര്‍ പകുതിയാകുമ്പോള്‍ ഇത് നൂറുശതമാനമാകുമെന്ന് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് പറഞ്ഞു. സംസ്ഥാനങ്ങളും ജില്ലകളും നല്‍കിയ കണക്കാണ് ആര്‍.ആര്‍.ആര്‍. കണക്കാക്കാനുപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിലുള്ള വിവരത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചാണ് ആര്‍.ആര്‍.ആറിന്റെ കൃത്യതയെന്നും ഗണിതശാസ്ത്ര മാതൃകകള്‍ പൂര്‍ണമായും കുറ്റമറ്റതല്ലെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com https://ift.tt/2XH6k4K
via IFTTT
No comments:
Post a Comment