ന്യൂഡല്‍ഹി: ഡല്‍ഹി എസി.ആര്‍. മേഖലയില്‍ വന്‍ ഭൂകമ്പത്തിനു സാധ്യതയെന്ന് ധാന്‍ബാദ് ഐ.ഐ.ടി.യിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. രണ്ടു മാസത്തിനിടയില്‍ ഡല്‍ഹി എന്‍.സി.ആര്‍. മേഖലയില്‍ 11 തവണയാണ് ഭൂചലനമുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂകമ്പ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അവര്‍ ആവശ്യപ്പെട്ടു.
കേന്ദ്ര - സംസ്ഥാനസര്‍ക്കാരുകരുകളോട് ഭൂകമ്പ പ്രതിരോധനടപടികള്‍ സ്വീകരിക്കാനും ജനങ്ങളെ ബോധവത്കരിക്കാനുമുള്ള സമയം അതിക്രമിച്ചതായി ഐ.ഐ.ടി. സീസ്‌മോളജി വകുപ്പ് മേധാവിയും അപ്ലൈഡ് ജിയോ ഫിസിക്‌സ് പ്രൊഫസറുമായ പി.കെ. ഖാന്‍ പറഞ്ഞു.
രണ്ടു മാസത്തിനിടയില്‍ ഉണ്ടായ ഭൂചലനങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. ഐ.ഐ.ടി.യിലെ അപ്ലൈഡ് ജിയോഫിസിക്‌സ്, സീസ്‌മോളജി വകുപ്പുകളാണ് മുന്നറിയിപ്പ് നല്‍കുന്നത്. സമീപകാലത്ത് തുടര്‍ച്ചയായുണ്ടായ ചെറുഭൂചലനങ്ങള്‍ വലുതിന്റെ സൂചനയാണു നല്‍കുന്നതെന്നും പി.കെ ഖാന്‍ പറഞ്ഞു.
from mangalam.com https://ift.tt/3dGzO8i
via IFTTT
No comments:
Post a Comment