ഉത്തര്‍പ്രദേശില്‍ ചികിത്സ ലഭിക്കാതെ ഗര്‍ഭിണി ആംബുലന്‍സില്‍ കിടന്ന് മരിച്ചു. വിവിധ ആശുപത്രികളില്‍ 13 മണിക്കൂറുകളോളം കയറി ഇറങ്ങി എങ്കിലും യുവതിക്ക് ചികിത്സ കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
കഴിഞ്ഞ ദിവസമാണ് എട്ട് മാസം ഗര്‍ഭിണിയായ നീലത്തിനെ ശാരീരിക അസ്വസ്ഥയെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചത്. ചികിത്സ നടത്തിക്കൊണ്ടിരുന്ന സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും പ്രവേശിപ്പിച്ചില്ല. തുടര്‍ന്ന് ഏഴ് ആശുപത്രികളില്‍ കൂടി പോയി. കിടക്ക ഒഴിവില്ലെന്നായിരുന്നു മിക്ക ആശുപത്രികളും പറഞ്ഞ കാര്യം. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
മതിയായ ഓക്‌സിജന്‍ പോലുമില്ലാതിരുന്ന പതിമൂന്ന് മണിക്കൂര്‍ ഗര്‍ഭിണി ആംബുലന്‍സില്‍ കഴിഞ്ഞത്. മറ്റൊരു ആശുപത്രി തേടിയുള്ള യാത്രയ്ക്കിടെ ആംബുലന്‍സില്‍ വച്ച് തന്നെ മരിച്ചിക്കുകയും ചെയ്തു. സംഭവം നിര്‍ഭാഗ്യകരമെന്നും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്ത്വത്തില്‍ അന്വേഷണം തുടങ്ങിയതായും ഗൗതം ബുദ്ധ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
from mangalam.com https://ift.tt/2Y6gf2J
via IFTTT
No comments:
Post a Comment