ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി വര്‍ധിക്കുന്നൂ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് ബാധിച്ചു. ആറായിരത്തോളം പേര്‍ മരണമടഞ്ഞു. 8,257,885 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 445,986 പേര്‍ മരണമടഞ്ഞു. 4,306,748 പേര്‍ രോഗമുക്തരായപ്പോള്‍, 3,505,151 പേര്‍ ചികിത്സയിലാണ്.
അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു. 119,132 പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 928,834 പേര്‍ക്ക് ്വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ 45,456 മരണമടഞ്ഞു. റഷ്യയില്‍ 545,458 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 7,284 പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ രോഗികളുടെ എണ്ണം 354,161 ആയി കുതിച്ചുയര്‍ന്നു. ആകെ 11,921 പേരാണ് മരിച്ചത്. 11,000 നു മുകളില്‍ പുതിയ രോഗികളും 2000 ഓളം മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടണില്‍ 298,136 പേര്‍ രോഗികളായപ്പോള്‍ 41,969 പേര്‍ ഇതുവരെ മരണപ്പെട്ടു. സ്‌പെയിനില്‍ 291,408 വൈറസ് ബാധിതരുണ്ട്. 27,136 പേര്‍ മരണമടഞ്ഞു. കുറച്ചുനാളായി സ്‌പെയിനില്‍ ഒരു മരണം പോലൂം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറ്റലിയില്‍ 237,500 രോഗികളും 34,405 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫ്രാന്‍സില്‍ 157,716 പേര്‍ രോഗികളായപ്പോള്‍ 29,547 പേര്‍ മരണമടഞ്ഞു. മെക്‌സിക്കോയില്‍ 154,863 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ഇതിനകം 18,310 പേര്‍ മരണമടഞ്ഞു. ആയിരത്തിലേറെ പേരാണ് ഒരു ദിവസത്തിനുള്ളില്‍ മരിച്ചത്.
from mangalam.com https://ift.tt/3fwPueI
via IFTTT
No comments:
Post a Comment