ഇന്ധനവിലയില്‍ ഇന്നും വര്‍ധന; ഡീസലിന് 11 ദിവസംകൊണ്ട് വര്‍ധിച്ചത് 6.08 രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 16, 2020

ഇന്ധനവിലയില്‍ ഇന്നും വര്‍ധന; ഡീസലിന് 11 ദിവസംകൊണ്ട് വര്‍ധിച്ചത് 6.08 രൂപ

കൊച്ചി: തുടർച്ചയായ 11-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി. പെട്രോളിനും ഡീസലിനും ബുധനാഴ്ച യഥാക്രമം 55 ഉം 57ഉം പൈസവീതമാണ് വർധിച്ചത്. ജൂൺ ഏഴാം തീയതിമുതൽ ആരംഭിച്ച വിലവർധനയാണ് ഇപ്പോഴും തുടരുന്നത്. കഴിഞ്ഞ 11 ദിവസങ്ങൾക്കൊണ്ട് പെട്രോളിന് 6.03 രൂപയും ഡീസലിന് 6.08 രൂപയുമാണ് കൂടിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ എക്സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വിലവർധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. കേന്ദ്ര സർക്കാരിനും എണ്ണക്കമ്പനികൾക്കും മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്കും ഇതോടെ കൂടുതൽ പണമൊഴുകും. ഒരു ലിറ്റർ പെട്രോളിൽനിന്ന് 1.50 രൂപയുടെയും ഡീസലിൽനിന്ന് 1.12 രൂപയുടെയും അധിക വരുമാനമാണ് വില വർധനയിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കുക. Content Highlights:Petrol, Diesel prices hiked again on 11th day


from mathrubhumi.latestnews.rssfeed https://ift.tt/2Y6lgcA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages