കൊല്‍ക്കത്ത: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ബംഗാളില്‍ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടിയതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. ഈ മാസം അവസാനം വരെയായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പുതിയ ലോക്ക്ഡൗണ്‍ കൂടുതല്‍ ഇളവുകളോടയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
സര്‍വകക്ഷി യോഗത്തിലാണ് ഇക്കാര്യം മമത അറിയിച്ചത്. സ്‌കൂളുകളും കോളജുകളും തുറക്കില്ലെന്നും അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗികളുടെ എണ്ണം 15173 ആണ്. ഇന്നലെ മാത്രം 445 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 591.
ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. വിവിധ രോഗങ്ങള്‍ ബാധിക്കുന്നവര്‍ ചികിത്സയ്ക്കായി ഈ സാഹചര്യത്തില്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ സേവന മനോഭാവത്തോടെ ആശുപത്രികള്‍ പ്രവര്‍ത്തിക്കണമെന്നും മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.
from mangalam.com https://ift.tt/3fTErMY
via IFTTT
No comments:
Post a Comment