കിറ്റുകള്‍ക്ക് ക്ഷമതയില്ല; സംസ്ഥാനത്ത് ആന്റിബോഡി ദ്രുതപരിശോധന നിര്‍ത്തുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 24, 2020

കിറ്റുകള്‍ക്ക് ക്ഷമതയില്ല; സംസ്ഥാനത്ത് ആന്റിബോഡി ദ്രുതപരിശോധന നിര്‍ത്തുന്നു

തിരുവനന്തപുരം: പരിശോധനാ കിറ്റിന് ക്ഷമതയില്ലെന്ന് കണ്ടെത്തിയതിനാല്‍ സംസ്ഥാനത്ത് ദ്രുതപരിശോധന നിര്‍ത്താന്‍ തീരുമാനം.
ആന്റിബോഡി ദ്രുത പരിശോധന താല്‍കാലികമായി നിര്‍ത്തുന്നുവെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. പരിശോധിച്ച പലര്‍ക്കും ഐ ജി ജി പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ചികില്‍സകളൊന്നും തേടാതെ തന്നെ രോഗം വന്ന് ഭേദമായി എന്നാണ് ഇതിനര്‍ത്ഥം.

രണ്ടാം ഘട്ടത്തില്‍ എച്ച് എല്‍ എല്ലില്‍ നിന്ന് വാങ്ങിയ 15000 കിറ്റുകള്‍ പബ്ലിക് ഹെല്‍ത് ലാബില്‍ പരിശോധിച്ചപ്പോഴാണ് കിട്ടുന്ന ഫലങ്ങള്‍ കൂടുതലും ഐ ജി ജി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇതോടെയാണ് ദ്രുതപരിശോധന താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനമായത്. ആദ്യഘട്ടത്തില്‍ ആശുപത്രി ജീവനക്കാര്‍, പോലീസുകാര്‍ എന്നിവരടക്കം ഹൈറിസ്‌ക് വിഭാഗത്തില്‍പെട്ടവരെയും അല്ലാത്തവരേയും അടക്കം പതിനായിരം പേരെ പരിശോധിച്ചിരുന്നു.

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ പക്കലുളള കിറ്റുകള്‍ തിരിച്ചെടുക്കണമെന്ന് ആരോഗ്യ സെക്രട്ടറി എച്ച് എല്‍ എല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെന്‍സിറ്റിവിറ്റി കുറഞ്ഞതാകാം ഇതിന് കാരണമെന്ന് വിലയിരുത്തിയാണ് ലാബില്‍ നിന്ന് ആരോഗ്യ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ആന്റിബോഡി പരിശോധന എച്ച് എല്‍ എല്ലുമായി സഹകരിച്ച് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.



from mangalam.com https://ift.tt/2Z99mxY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages