വിക്ടേഴ്സിന് പുറമേ ദൂരദര്‍ശനിലും ക്ലാസുകള്‍ സംപ്രേഷണം ചെയ്യും ; ടിവിയില്ലാതെ ഇപ്പോഴും 30,000 കുട്ടികള്‍, 500 ടിവിയുമായി ഭാരത് പെട്രോളിയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 2, 2020

വിക്ടേഴ്സിന് പുറമേ ദൂരദര്‍ശനിലും ക്ലാസുകള്‍ സംപ്രേഷണം ചെയ്യും ; ടിവിയില്ലാതെ ഇപ്പോഴും 30,000 കുട്ടികള്‍, 500 ടിവിയുമായി ഭാരത് പെട്രോളിയം

കൊച്ചി: സംസ്ഥാന സിലബസിലെ ഓണ്‍െലെന്‍ ക്ലാസുകള്‍ ദൂരദര്‍ശനിലൂടെയും സംപ്രേഷണം ചെയ്യാന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അനുമതി. നിലവില്‍ വിക്‌ടേഴ്‌സ് ചാനലില്‍ മാത്രമാണു ക്ലാസുകള്‍. ഡി.ഡി. മലയാളം ചാനലില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ ഓണ്‍െലെന്‍ പഠനം സംപ്രേഷണം ചെയ്യുന്നതിനു നല്‍കേണ്ട തുക സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്.

തുടക്കം അരമണിക്കൂറാണെങ്കിലും പിന്നീടു സമയം കൂട്ടും. വിക്‌ടേഴ്‌സ് ചാനലിനേക്കാള്‍ കൂടുതലിടങ്ങളില്‍ ദൂരദര്‍ശന്‍ എത്തുന്നുണ്ട്. കേരളത്തില്‍ മിക്കവാറും എല്ലായിടത്തും, പുറമേ ലക്ഷദ്വീപിലും ദൂരദര്‍ശന്‍ ലഭ്യമാണ്. മുമ്പു ദൂരദര്‍ശനില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു കുട്ടികള്‍ക്കായി പാഠശാല എന്ന പേരില്‍ രണ്ടുമണിക്കൂര്‍ പരിപാടിയുണ്ടായിരുന്നു.

വിക്‌ടേഴ്‌സ് ചാനലില്‍ പാഠഭാഗങ്ങള്‍ നേരിട്ടു െകെകാര്യം ചെയ്യുന്ന രീതിയാണെങ്കില്‍ ദൂരദര്‍ശനില്‍ വ്യത്യസ്തമാകും. പാഠത്തിനു പുറത്തേക്കു കുട്ടികളെ കൊണ്ടുപോകാന്‍ സഹായിക്കുന്ന വീഡിയോകളും പ്രദര്‍ശിപ്പിക്കും. കേബിള്‍ ടിവി ആക്ട് അനുസരിച്ച് എല്ലാ ചാനല്‍ നെറ്റ്‌വര്‍ക്കുകളും ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യണമെന്നാണു ചട്ടം. അതിനാല്‍ പരമാവധിയിടങ്ങളില്‍ ചാനല്‍ ലഭ്യത ഉറപ്പുവരുത്താനാവും.

കുട്ടികളുടെ പഠനസൗകര്യം വിപുലീകരിക്കാനായി സംസ്ഥാന വിദ്യാഭ്യാസ സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ട് (െസെറ്റ്), െകെറ്റ്, സമഗ്ര പോര്‍ട്ടല്‍ കേന്ദ്രങ്ങള്‍ വഴി പ്രത്യേക ആപ്ലിക്കേഷനുകള്‍ തയാറാക്കുന്നുണ്ട്. ഭാവിയില്‍ ഓണ്‍െലെന്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

ഓണ്‍െലെന്‍ പഠനത്തിന് വീട്ടില്‍ ടെലിവിഷനില്ലാത്ത കുട്ടികള്‍ക്കു സൗജന്യമായി ടിവി ലഭ്യമാക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പദ്ധതി നടപ്പാകാന്‍ െവെകുമെന്നതിനാല്‍ പ്രാദേശികമായി €സ്റ്ററുകള്‍ രൂപീകരിച്ച് ഓണ്‍െലെന്‍ സൗകര്യമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. ടെലിവിഷന്‍ വാങ്ങാന്‍ കുട്ടികള്‍ക്കു കെ.എസ്.എഫ്.ഇ. 75 ശതമാനം തുക നല്‍കുമെന്നു മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ബാക്കി തുക തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തണം. ടിവിയില്ലാത്ത ഏകദേശം 30,000 കുട്ടികളുണ്ട്. ഭാരത് പെട്രോളിയം 500 ടിവി സ്‌പോണ്‍സര്‍ ചെയ്തു. എട്ടിനു മുമ്പായി എല്ലാ കുട്ടികള്‍ക്കും ഓണ്‍െലെനില്‍ പഠനത്തിനുള്ള സൗകര്യം ലഭ്യമാക്കാനുള്ള ഊര്‍ജിതശ്രമം നടക്കുകയാണ്.

പിന്നാക്ക പ്രദേശങ്ങളില്‍ വായനശാലകള്‍, അംഗന്‍വാടികള്‍, സഹകരണ സ്ഥാപനങ്ങള്‍, ഏകാധ്യാപക വിദ്യാലയം, പ്രാദേശിക പ്രതിഭാ സെന്ററുകള്‍ തുടങ്ങിയ അയല്‍പക്ക പഠനകേന്ദ്രങ്ങളില്‍ ക്ലാസുകള്‍ ക്രമീകരിക്കും. കുട്ടികള്‍ക്കു സാമൂഹിക അകലംപാലിച്ച് ഈ കേന്ദ്രങ്ങളില്‍ ടിവി, ലാപ്‌ടോപ്പ് ഉപയോഗിച്ചു ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയുമെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.

എല്ലാ ക്ലാസിലെയും മുഴുവന്‍ പഠപുസ്തവും സമഗ്ര പോര്‍ട്ടലില്‍ ലഭിക്കും. ഒമ്പത്, പത്ത് ക്ലാസിലെ ഭേദഗതി വരുത്തിയ പുസ്തകങ്ങളും ഇതിലുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട പതിപ്പുകള്‍ പ്രത്യേകം ലോഗിന്‍ ചെയ്യാതെതന്നെ പോര്‍ട്ടല്‍ വഴി ലഭിക്കും. ഹോം പേജിലെ ടെക്‌സ്റ്റ് ബുക്‌സ് എന്ന ലിങ്ക് വഴി മീഡിയം, ക്ലാസ്, വിഷയം തരംതിരിച്ചു പാഠപുസ്തകങ്ങളുടെ പി.ഡി.എഫ്. പതിപ്പുകള്‍ ലഭിക്കും. മൊെബെല്‍ ആപ്പുവഴിയും മുഴുവന്‍ പാഠപുസ്തകങ്ങളും ഡിജിറ്റല്‍ റിസോഴ്‌സുകളും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.



from mangalam.com https://ift.tt/2U5vSGh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages