കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന സംഭവത്തില്‍ അക്രമികള്‍ മടങ്ങിയത് കാറില്‍ തന്നെയെന്ന് പോലീസ് നിഗമനം. സംഭവത്തില്‍ കൊല്ലപ്പെട്ട ഷീബയുടേത് എന്ന് സംശയിക്കുന്ന മൊബൈല്‍ഫോണും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം കഴിഞ്ഞ് ഒന്നര ദിവസം കഴിഞ്ഞിട്ടും പ്രതികളിലേക്ക് എത്തുന്ന ഒരു സൂചനയും കണ്ടെത്താന്‍ കഴിയാത്തത് തിരിച്ചടിയായിട്ടുണ്ട്.
ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്ഥലത്തെ ക്വട്ടേഷന്‍ സംഘങ്ങളെയും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അക്രമം നടത്തിയ ശേഷം കാറില്‍ തന്നെയാണ് അക്രമികള്‍ മടങ്ങിയതെന്നാണ് പോലീസ് കരുതുന്നത്. കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തില്‍ ഷീബയുടേയും ഭര്‍ത്താവ് സാലിക്കിന്റെയും മൊബൈല്‍ഫോണുകള്‍ കാണാതായിരുന്നു. എന്നാല്‍ ഇന്നലെ വൈകിട്ട് വീടിന് സമീപത്ത് നടത്തിയ പരിശോധനയില്‍ ഒരു മൊബൈല്‍ഫോണ്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഷീബയുടേതാണെന്നാണ് നിഗമനം.
സാലിക്കിന്റെ മൊബൈല്‍ഫോണ്‍ അക്രമികള്‍ കൊണ്ടുപോയിരിക്കാമെന്നും കരുതുന്നു. കാണാതായ ഫോണില്‍ ഒരെണ്ണത്തിന്റെ ലൊക്കേഷന്‍ ഇല്ലിക്കലിനു സമീപത്തുണ്ടായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു ഫോണ്‍ സംഭവദിവസം ഉച്ചകഴിഞ്ഞു മൂന്നുവരെ പ്രവര്‍ത്തിച്ചിരുന്നതായും കണ്ടെത്തി. മൊബൈല്‍ ഫോണുകള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകും. സാലിയുടെ കാര്‍ സംഭവശേഷം മോഷണം പോയിരുന്നു. ഈ കാര്‍ താഴത്തങ്ങാടിയിലെ പ്രധാന റോഡിലേയ്ക്കു കയറുന്ന സിസി.ടി.വി കാമറാ ദൃശ്യം സമീപത്തെ വീട്ടില്‍നിന്നു പോലീസിനു ലഭിച്ചു. കാര്‍ കുമരകംവഴി െവെക്കം ഭാഗത്ത് എത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
പ്രതി മനപൂര്‍വം അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നതായി പോലീസ്. കൊലപാതകത്തിനു പിന്നില്‍ മോഷണമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള സാഹചര്യം ഒരുക്കിയ ശേഷമാണു ഇയാള്‍ മടങ്ങിയതെന്നാണു പോലീസ് കരുതുന്നത്. എന്നാല്‍, മോഷണം മാത്രമല്ല ലക്ഷ്യമെന്നു കരുതാന്‍ കഴിയുന്ന നിരവധി തെളിവുകളും ലക്ഷണങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്.
മൊെബെല്‍ ഫോണുകള്‍ മോഷ്ടിച്ച പ്രതി മുറികള്‍ വലിച്ചു വാരിയിട്ട് അന്വേഷണം നടത്തിയത് അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനായിരുന്നുവെന്നാണു സൂചന. മോഷ്ടാക്കള്‍ സാധാരണ മടങ്ങുമ്പോള്‍ പിന്‍ഭാഗത്തെ വാതില്‍ വഴിയാണു മടങ്ങുക. എന്നാല്‍, ഇവിടെ പിന്‍ഭാഗത്തെ വാതില്‍ അകത്തു നിന്നു പൂട്ടിയ ശേഷം മുന്നിലെ വാതില്‍ പുറത്തു നിന്നു പൂട്ടിയാണു അക്രമി മടങ്ങിയത്. തുടര്‍ന്നു പോര്‍ച്ചിലെ കാറുമായി രക്ഷപ്പെട്ടു. അയല്‍വാസികള്‍ ആരെങ്കിലും കണ്ടാലും തെറ്റിദ്ധരിക്കാതിരിക്കാന്‍ തക്ക പരിചയമുള്ളവരാകാം പിന്നില്ലെന്നും പോലീസ് കരുതുന്നു.
കൊലപാതകം നടക്കുന്നതിനു തൊട്ടുമുമ്പ് വരെ ഷീബ പാചകം ചെയ്യുകയായിരുന്നുവെങ്കിലും വാതില്‍ അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. കൊലപാതകം നടത്തിയ ശേഷം അക്രമി തന്നെ പൂട്ടിയതാകാമെന്നാണു പോലീസ് സംശയം. കഴിഞ്ഞ വര്‍ഷം പ്രേക്ഷക ശ്രദ്ധ നേടിയ ജോസഫ് സിനിമയുടെ തുടക്കത്തിലെ കഥ പോലെ കുടുംബവുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം സംഭവത്തിനു പിന്നില്ലെന്നാണു പോലീസ് കരുതുന്നത്. ഇവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ പ്രദേശത്തെ അക്രമി സംഘങ്ങളെയും കേന്ദ്രീകരിച്ച അന്വേഷണം നടക്കുന്നുണ്ട്.
ഇവര്‍ക്ക് എന്തെങ്കിലും കുടുംബപരമായ പ്രശ്‌നം ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിനു പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ളവരാണെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്. കൊലപാതകം നടന്ന വീട്ടിനുള്ളിലെ ലക്ഷണങ്ങളും ആര്‍ക്കും സംശയത്തിനിട നല്‍കാതെ പട്ടാപ്പകല്‍ പ്രതി രക്ഷപ്പെട്ട രീതിയുമാണു നിഗമനത്തിലെത്തിച്ചേരാന്‍ അന്വേഷണസംഘത്തെ പ്രേരിപ്പിക്കുന്നത്.
മറ്റു സാമ്പത്തിക ഇടപാടുകളെന്തെങ്കിലും കൊലയ്ക്കു ഹേതുവായോ എന്നും അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ ഒന്‍പതിനും പത്തിനും ഇടയില്‍ കൊലപാതകം നടന്നെന്നാണു പോലീസ് കരുതുന്നത്. ഷീബയുടെ തലയ്ക്കു മാരകക്ഷതമേറ്റെന്നാണു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തലയോടു പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായാണു ഷീബയുടെ മരണം. സാലിയുടെ തലയ്ക്കും സമാന രീതിയിലുള്ള അടിയേറ്റിട്ടുണ്ട്. മൂക്കിന്റെ പാലം ഒടിഞ്ഞു, തലയോടിനു പൊട്ടലുണ്ട്.
from mangalam.com https://ift.tt/3gNjzYS
via IFTTT
No comments:
Post a Comment