ന്യൂഡല്‍ഹി: ഗല്‍വാനില്‍ 15 നുണ്ടായ സംഘര്‍ഷത്തില്‍ തങ്ങളുടെ കമാന്‍ഡിങ് ഓഫീസര്‍ കൊല്ലപ്പെട്ടതായി െചെന. ലഫ്. ജനറല്‍ തലത്തിലുള്ള യോഗത്തിലാണ് ഇക്കാര്യം െചെന അറിയിച്ചത്. എന്നാല്‍ സംഘട്ടനത്തില്‍ ആകെ എത്ര െസെനികര്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കിയിട്ടില്ല. 1967 നുശേഷമുണ്ടായ വലിയ സംഘര്‍ഷമാണു ഗല്‍വാനിലേതെന്നും െചെന സമ്മതിച്ചു. നാല്‍പ്പതിലേറെ െചെനീസ് െസെനികര്‍ക്കു പരുക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുകാമെന്നായിരുന്നു ഇന്ത്യയുടെ നിഗമനം.
കൊല്ലപ്പെട്ട െചെനീസ് െസെനികരുടെ എണ്ണം പുറത്തുവിടാത്തത് ഇന്ത്യന്‍ സര്‍ക്കാരിന് സമ്മര്‍ദം ഉണ്ടാകാതിരിക്കാനാണെന്നാണ് െചെനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ളോബല്‍ െടെംസിന്റെ നിലപാട്. ഇരുപതില്‍ താഴെപ്പേര്‍ മരിച്ചെന്നു െചെന നിലപാടെടുത്താല്‍ ഇന്ത്യയ്ക്ക് സമ്മര്‍ദമേറും. ഇന്ത്യയെക്കാള്‍ കൂടുതല്‍ െസെനികരെ െചെനയ്ക്ക് നഷ്ടപ്പെട്ടെന്നു കാണിച്ച് ദേശീയവാദികളെ തൃപ്തിപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമമെന്നും ഗ്ളോബല്‍ െടെംസ് ആരോപിച്ചു.
ഗല്‍വാനിലെ 14-ാം പട്രോള്‍ പോയിന്റിലും പാംഗോങ് ട്‌സോയിലും സംഘര്‍ഷത്തിന് അയവില്ല. പര്‍വതയുദ്ധത്തില്‍ പ്രത്യേക പരിശീലനമുള്ള സേനാവിഭാഗത്തെക്കൂടി കിഴക്കന്‍ ലഡാക്കിലേക്ക് അയച്ചതിനു പിന്നാലെ, ഡല്‍ഹിയില്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ പ്രധാന കോര്‍ കമാന്‍ഡര്‍മാര്‍മാരുമായി ചര്‍ച്ച നടത്തി. ഏതാനും മീറ്റര്‍ മാത്രം അകലത്തില്‍ ഇരു ഭാഗത്തുമായി രണ്ടായിരത്തില്‍പ്പരം െസെനികര്‍ മുഖാമുഖം. കാലാള്‍പ്പടയ്ക്കു പിന്തുണയായി അല്‍പ്പം പിന്നില്‍ പീരങ്കികളുടെയും ടാങ്കുകളുടെയും കവചിതവാഹനങ്ങളുടെയും വന്‍ വിന്യാസം.
ലഡാക്ക്, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ യഥാര്‍ഥ നിയന്ത്രണ രേഖയിലെ (എല്‍.എ.സി) തയാറെടുപ്പുകളായിരുന്നു വിഷയം. ജൂണ്‍ 15-നു രാത്രിയിലെ ഭീകരമായ ഏറ്റുമുട്ടലിനു ശേഷം ഇന്നലെ രണ്ടാം തവണയും ഇന്ത്യയുടെയും െചെനയുടെയും കോര്‍ കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തി. പാംഗോങ് ട്‌സോയിലെ നിര്‍മിതികളടക്കം പൊളിച്ച് െചെനീസ് പട്ടാളം മടങ്ങാതെ പിന്നോട്ടില്ലെന്ന് ചര്‍ച്ചയില്‍ 14-ാം കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ് വ്യക്തമാക്കി. അതിര്‍ത്തിയില്‍ യുദ്ധസന്നാഹമൊരുങ്ങുമ്പോഴും നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഇരുപക്ഷത്തും അണിയറനീക്കം തുടങ്ങി.
ഇന്ത്യന്‍ നിയന്ത്രണത്തിലായിരുന്ന പാംഗോങ് മേഖലയിലെ ഫിംഗര്‍ നാലില്‍ െചെനീസ് െസെന്യം തമ്പടിച്ചിരിക്കുകയാണ്. ഇവിടെ മേയിലെ സ്ഥിതിയിലേക്കു പിന്മാറാന്‍ െചെന തയാറായില്ലെങ്കില്‍ കനത്ത തിരിച്ചടിക്കു സജ്ജമാണെന്നു സേനാവൃത്തങ്ങള്‍ അറിയിച്ചു. ഫിംഗര്‍ നാല് തിരിച്ചുപിടിക്കാന്‍ പ്രത്യേക െസെനിക നടപടി, എല്‍.എ.സിയിലെ മറ്റേതെങ്കിലും സെക്ടറില്‍ െചെനീസ് ആധിപത്യ മേഖല പിടിച്ചെടുത്തുള്ള സമ്മര്‍ദം എന്നീ സാധ്യതകളാണു പരിഗണനയില്‍. ഫിംഗര്‍ നാലിനും എട്ടിനുമിടയില്‍ െചെന നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ അധികാരമുറപ്പിക്കാനുള്ള െചെനീസ് നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യ കാണുന്നത്. വര്‍ഷങ്ങളായി ഫിംഗര്‍ ഒന്നു മുതല്‍ നാലുവരെ ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ഫിംഗര്‍ നാലിനും എട്ടിനുമിടയില്‍ തര്‍ക്കം തുടരുന്ന പ്രദേശങ്ങളില്‍ ഇരു െസെന്യവും പട്രോളിങ് നടത്താറുണ്ടായിരുന്ന പ്രദേശത്തു െചെന ആദ്യമായി തമ്പടിച്ചതാണ് ഒന്നര മാസത്തോളമായി തുടരുന്ന സംഘര്‍ഷത്തിനു വഴിവച്ചത്.
അതിനിടെ, െചെനയുടെ എതിര്‍പ്പവഗണിച്ച് അതിര്‍ത്തിയിലെ 32 റോഡുകളുടെ നിര്‍മാണം വേഗത്തിലാക്കാന്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗെനെസേഷന്‍ (ബി.ആര്‍.ഒ), ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി) സെന്‍ട്രല്‍ പി.ഡബ്ല്യു.ഡി. എന്നിവര്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. െചെനാ അതിര്‍ത്തിയില്‍ 73 റോഡുകളുടെ നിര്‍മാണമാണു നടക്കുന്നത്. ലഡാക്കില്‍ മൂന്നു റോഡുകളാണ് ബി.ആര്‍.ഒ. നിര്‍മിക്കുന്നത്. ലേയില്‍നിന്ന് ദൗലത് ബെഗ് ഓള്‍ഡി എയര്‍ സ്ട്രിപ്പിലേക്കുള്ള പാതയില്‍നിന്ന് എല്‍.എ.സിയിലേക്കുള്ള റോഡുകളാണിവ. ഇവിടെ െവെദ്യുതി, ടെലികോം സൗകര്യങ്ങളുമൊരുക്കാന്‍ പതിനായിരത്തോളം തൊഴിലാളികളാണു രംഗത്തുള്ളത്.
from mangalam.com https://ift.tt/2By5JJK
via IFTTT
No comments:
Post a Comment