മുണ്ടക്കയം : മുണ്ടക്കയത്ത് സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികള്‍ വിഷം കഴിച്ച് ഷാള്‍ കൊണ്ട് കൈകള്‍ കെട്ടി പുഴയില്‍ ചാടി. 15 കാരികളായ പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ മണിമലയാറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇന്നലെ വെള്ളനാടി പാലത്തിലാണു സംഭവം. കോരുത്തോട് കുഴിമാവ് സ്വദേശിനിയും മടുക്ക മൈനാക്കുളം സ്വദേശിനിയുമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു.നാട്ടുകാര്‍ കണ്ടതിനാല്‍ ഇരുവരെയും രക്ഷപ്പെടുത്തി.
ഇരുവരും ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണ്. വീടിനു സമീപത്ത് ആറ്റില്‍ പോയി ഫോട്ടോ എടുത്തതിന് കുഴിമാവ് സ്വദേശിനിയെ പിതാവ് വഴക്കുപറഞ്ഞെന്നും തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നുമാണ് കുട്ടികള്‍ നല്‍കുന്ന മൊഴി. വള്ളക്കടവ് പാലത്തിനു സമീപം എത്തി വിഷം കഴിച്ച ശേഷം ഷാള്‍ കൊണ്ട് കൈകള്‍ കെട്ടിയ ശേഷം പാലത്തില്‍ നിന്നു ചാടുകയായിരുന്നു. സമീപത്തെ എസ്റ്റേറ്റില്‍ ജോലി ചെയ്തവര്‍ കുട്ടികളെ കരയ്ക്കു കയറ്റി ആശുപത്രിയില്‍ എത്തിച്ചു. ഇരുവരുടെയും നില ഗുരുതരമല്ല.
from mangalam.com https://ift.tt/3fLdon1
via IFTTT
No comments:
Post a Comment