ഓട്ടോറിക്ഷ യാത്രയ്ക്ക് വിലാസവും ഫോണ്‍നമ്പരും നിര്‍ബന്ധമാക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 22, 2020

ഓട്ടോറിക്ഷ യാത്രയ്ക്ക് വിലാസവും ഫോണ്‍നമ്പരും നിര്‍ബന്ധമാക്കുന്നു

മാവേലിക്കര : കോവിഡ് ഭീതിയില്‍ ഓട്ടോറിക്ഷ യാത്രയ്ക്ക് വിലാസവും ഫോണ്‍നമ്പരും നിര്‍ബന്ധമാക്കുന്നു. താലൂക്കില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കണമെങ്കില്‍ യാത്രക്കാരന്റെ മേല്‍വിലാസവും ഫോണ്‍ നമ്പരും നിര്‍ബന്ധമാക്കുന്നു. ഇതിന്റെ ഭാഗമായി അധികൃതര്‍ താലൂക്കിലെ ഓട്ടോറിക്ഷ യൂണിയന്‍ നേതാക്കളെ ഫോണില്‍ വിളിച്ച് പദ്ധതി സംബന്ധമായ വിവരങ്ങള്‍ നല്‍കി.

കോവിഡ് പശ്ചാത്തലത്തിലുള്ള ഈ പദ്ധതി മോട്ടര്‍വാഹന വകുപ്പ് നാളെ മുതല്‍ നടപ്പിലാക്കും. ജോയിന്റ് ആര്‍ടിഒ ഓഫിസ് പരിധിയിലാണു പുതിയ നീക്കം. തിരുവനന്തപുരം കമലേശ്വരത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കു കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ജോയിന്റ് ആര്‍ടിഒ എം.ജി.മനോജും സഹപ്രവര്‍ത്തകരുമാണു പദ്ധതി സംസ്ഥാനത്ത് ആദ്യമായി ആസൂത്രണം ചെയ്തത്.

ഇതിനായി ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കു വേണ്ട എല്ലാ ക്രമീകരണങ്ങളും മോട്ടര്‍വാഹന വകുപ്പ് ഒരുക്കും. യാത്രക്കാരന്റെ പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, എവിടെ നിന്നു എങ്ങോട്ട് പോകുന്നു, തീയതി എന്നിവ പ്രത്യേകം ബുക്കില്‍ രേഖപ്പെടുത്തും. നല്‍കിയ ഫോണ്‍ നമ്പര്‍ ശരിയാണോയെന്നു ഡ്രൈവര്‍ ഉറപ്പാക്കിയ ശേഷമേ ഓട്ടോറിക്ഷ യാത്ര തുടങ്ങൂ.

കൃത്യമായ ഇടവേളകളില്‍ ജോയിന്റ് ആര്‍ടി ഓഫിസിലെ ഉദ്യോഗസ്ഥര്‍ ബുക്ക് പരിശോധിക്കും.



from mangalam.com https://ift.tt/37RO1Ny
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages