പിരിയാന്‍ തീരുമാനിച്ചശേഷം ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 22, 2020

പിരിയാന്‍ തീരുമാനിച്ചശേഷം ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

കൊല്‍ക്കത്ത: ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം 42കാരന്‍ ആത്മഹത്യചെയ്തു. അമിത് അഗര്‍വാള്‍ എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് രണ്ടു കൊലപാതകങ്ങളും ചെയ്ത ശേഷം സ്വയം ജീവെനാടുക്കിയത്. കൊല്‍ക്കത്തയിലാണ് സംഭവം. ഇയാള്‍ ബംഗളുരുവില്‍ ഭാര്യയ്ക്കും 10 വയസ്സുള്ള മകനുമൊപ്പമായിരുന്നു താമസം. ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തിലായിരുന്നു.

ബംഗളുരുവില്‍ വച്ച് ഭാര്യയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ കൊല്‍ക്കത്തയിലേക്ക് പറന്നു. െൈവകിട്ട് 5.30ഓടെ ഭാര്യയുടെ വീട്ടിലെത്തിയ ഇയാള്‍ ഭാര്യയുടെ മാതാപിതാക്കളുമായി തര്‍ക്കത്തിലായി. ഒടുവില്‍ ഭാര്യയുടെ അമ്മയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. എന്നാല്‍, പിതാവ് പുറത്തേക്ക് ഇറങ്ങി ഓടി വാതില്‍ പുറത്ത് നിന്നും ലോക്ക് ചെയ്തതിനാല്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിച്ചു.

അയല്‍വാസികളാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ അമിതും രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഇയാളെഴുതിയ ആത്മഹത്യാകുറിപ്പില്‍നിന്നാണ് ഭാര്യയുടെ മരണവിവരം പോലീസ് അറിഞ്ഞത്. കര്‍ണാടക പോലീസ് ഉടന്‍ ബംഗളുരു പോലീസുമായി ബന്ധെപ്പട്ടു. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇവരുടെ മകന്‍ സുരക്ഷിതനാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, കുട്ടി ഇപ്പോള്‍ എവിടെയാണെന്ന് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല.



from mangalam.com https://ift.tt/2YqWjJb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages