ദുബായ്: ഗൾഫ് നാടുകളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇരുനൂറിലെത്തി. പ്രവാസികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ് ഓരോ മലയാളിയുടെയും മരണം. ഇതിൽ മിക്കതും അമ്പത് വയസ്സിന് താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്.ഗൾഫിൽ ഇതുവരെയായി ആയിരത്തിനാനൂറോളം പേരാണ് കോവിഡ് കാരണം മരിച്ചത്. ഇതിൽ പാതിയിലേറെയും സൗദിയിലാണ്. യു.എ.ഇ. -276, കുവൈത്ത്-254 എന്നിവയാണ് പിന്നിൽ. മലയാളികളുടെ മരണം ഏറെയും യു.എ.ഇയിലാണ്- 92 പേർ. സൗദി അറേബ്യ- 60, കുവൈത്ത്-38, ഖത്തർ- 5, ഒമാൻ- 5, ബഹ്‌റൈൻ- 2 എന്നിങ്ങനെയാണ് മറ്റ് ഗൾഫ് രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ കണക്ക്. ആദ്യത്തെ നൂറു മരണം രണ്ട് മാസത്തിനിടയിലാണെങ്കിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലാണ് മരണം ഇരുനൂറിലെത്തിയത്. സൗദി അറേബ്യയിലാണ് കോവിഡ് രോഗികളുടെ എണ്ണവും മരണവും കൂടുതൽ. ഞായറാഴ്ച 24 മണിക്കൂറിനകം 36 പേർ മരിച്ചു. കോവിഡ് ബാധ വന്നശേഷമുള്ള ഒരു ദിവസത്തെ ഏറ്റവും വലിയ മരണനിരക്കാണിത്. ഇതോടെ സൗദിയിലെ മൊത്തം മരണം 712 ആയി. ഞായറാഴ്ച 3045 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. സൗദിയിലിപ്പോൾ 1,01,914 പേർ കോവിഡ് രോഗികളായിട്ടുണ്ട്. ഇവരിൽ 1,564 പേർ അത്യാസന്ന വിഭാഗത്തിൽ ചികിത്സയിലാണ്. ഇതുവരെയായി 72,817 പേരാണ് രോഗമുക്തി നേടിയത്.യു.എ.ഇ.യിലെ നില പൊതുവേ മെച്ചപ്പെട്ടുവരുന്നെന്നതാണ് ആശ്വാസകരം. ഞായറാഴ്ച ഒരാളുടെ മരണമാണ് യു.എ.ഇ.യിലുണ്ടായത്. പുതുതായി 540 പേരിലും രോഗം കണ്ടെത്തി. നേരത്തെ എണ്ണൂറും തൊള്ളായിരവും പേരെ കണ്ടെത്തിയ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ രണ്ട് ദിവസമായി ശരാശരി അഞ്ഞൂറ് പേരാണ് പുതുതായി രോഗബാധിതരായി എത്തിയത്. മരണസംഖ്യയും കുറഞ്ഞു. ഇതിനകം 25 ലക്ഷം പേരെ യു.എ.ഇ.യിൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. രാജ്യത്തെ മുഴുവൻ പേരെയും പരിശോധിക്കാനുള്ള ലക്ഷ്യത്തിലാണ് അധികൃതർ. ഇതുവരെയായി 21,806 പേരാണ് രോഗമുക്തി നേടിയത്.കുവൈത്തിൽ ഞായറാഴ്ച പത്ത് പേർ മരിച്ചു. 487 പേരിൽ രോഗം പുതുതായി കണ്ടെത്തി. ഇതിൽ 67 ഇന്ത്യക്കാരും ഉൾപ്പെടും. ഇതുവരെയായി 31,131 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 180 പേർ അത്യാസന്ന നിലയിൽ ചികിത്സയിലാണ്. ഇതിനകം 19,282 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ മൊത്തം മരണസംഖ്യ 254 ആയി.ഖത്തറിൽ മൂന്നുപേർ കൂടി മരിച്ചതോടെ മരണസംഖ്യ 54 ആയി. 1595 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 68,790 ആയി.ഒമാനിൽ 866 പേരിൽകൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 16,882. മൂന്നുപേർകൂടി മരിച്ചതോടെ ആകെ മരണം 75. രോഗമുക്തർ 3451.ബഹ്‌റൈനിൽ 362 പേരിൽകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 14765 ആയി. 412 പേർകൂടി സുഖം പ്രാപിച്ചു. രോഗമുക്തർ ഇതോടെ 9,468. ഒരാൾകൂടി മരിച്ചതോടെ ആകെ മരണം 25.
from mathrubhumi.latestnews.rssfeed https://ift.tt/3h4DFhy
via
IFTTT
No comments:
Post a Comment