ലോക്ഡൗൺകാലത്തെ വൈദ്യുതി ബിൽ ജനങ്ങളെ വലയ്ക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 7, 2020

ലോക്ഡൗൺകാലത്തെ വൈദ്യുതി ബിൽ ജനങ്ങളെ വലയ്ക്കുന്നു

തിരുവനന്തപുരം: ലോക്ഡൗൺ കാലത്തെ അധിക വൈദ്യുതിബിൽ ജനങ്ങൾക്ക് ഇരുട്ടടിയാകുന്നു. കോവിഡ് കാരണം മീറ്റർ റീഡിങ്ങിലുണ്ടായ കാലതാമസം കാരണമുണ്ടായ അധികബിൽ ഉപഭോക്താക്കളുടെമേൽ കെട്ടിവെക്കുന്നുവെന്നാണ് ആരോപണം. കൂടുതൽ ഉപയോഗത്തിന് കൂടുതൽനിരക്ക് എന്ന സ്ലാബ് സമ്പ്രദായമാണ് കെ.എസ്.ഇ.ബി.യിലുള്ളത്. രണ്ടുമാസത്തിലൊരിക്കലാണ് മീറ്റർ പരിശോധിച്ച് ബിൽ നൽകുന്നത്. എന്നാൽ, ഇത്തവണ പലരുടെയും റീഡിങ് എടുത്തിട്ടുള്ളത് രണ്ടരമാസം കഴിഞ്ഞാണെന്നാണ്‌ പരാതി. ഇതനുസരിച്ച് വർധിച്ച ബിൽ നൽകിയപ്പോൾ മിക്കവരും ഉയർന്ന സ്ലാബുകളിലായി. ഇതോടെ, ഉപയോഗിച്ച യൂണിറ്റിന് മുഴുവൻ കൂടിയനിരക്ക് നൽകേണ്ടിവരും. ഇത്‌ ചൂണ്ടിക്കാണിച്ചാൽ കുറച്ചുനൽകാമെന്നാണ് കെ.എസ്.ഇ.ബി. അധികൃതരുടെയും സർക്കാരിന്റെയും വാദം. ഇതോടെ ഭൂരിഭാഗം ഉപഭോക്താക്കളും ഓഫീസുകൾ കയറിയിറങ്ങേണ്ട ഗതികേടിലാണ്. കഴിഞ്ഞതവണ മീറ്റർ റീഡിങ് എടുക്കാതെ ശരാശരിബില്ലാണ് നൽകിയിരുന്നത്. ഇത്തവണ ഇതിന്റെ ബാക്കി തുകകൂടി ഉൾപ്പെടുത്തി പുതിയ ബില്ലും നൽകിയിട്ടുണ്ട്. ഡി.എൽ.(ഡോർ ലോക്ക്ഡ്) അഡ്ജസ്റ്റ്‌മെന്റ് എന്നപേരിലാണ് അധികതുക ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.കോവിഡ് കാലത്ത് ഇളവുകൾ നൽകേണ്ടതിനുപകരം ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ പറഞ്ഞു. വൈദ്യുതിബില്ലിൽ മൊറട്ടോറിയം മാതൃകയിൽ തവണകളായി ഇളവനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2Ad2Ldl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages