മലയാറ്റൂര്‍: ഓണ്‍ലൈന്‍ പഠന മേഖലയില്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി മലയാറ്റൂര്‍ സെന്റ് തോമസ് തീര്‍ത്ഥാടന ദേവാലയവും. 17 കുട്ടികള്‍ക്ക് ടെലിവിഷനും സ്മാര്‍ട് മൊബൈല്‍ ഫോണും പള്ളിയില്‍ നിന്നും വിവതരണം ചെയ്തു.
ഇടവകാംഗങ്ങളായ സുമനസ്സുകളാണ് ഈ പദ്ധതിക്കു പിന്നില്‍. എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യമൊരുക്കണമെന്ന നിര്‍ദേശം വികാരി ഫാ. വര്‍ഗീസ് മണവാളനാണ് മുന്നോട്ടുവച്ചത്. ഇത് മനസ്സിലാക്കിയ ഏതാനും ഇടവകാംഗങ്ങള്‍ ടെലിവിഷന്‍ സെറ്റുകള്‍ നല്‍കാന്‍ തയ്യാറായി. ഒരു വീട്ടമ്മ 50,000 രൂപ സംഭാവന നല്‍കി. എല്ലാവരുടെയും സഹായം ഒരുമിച്ചപ്പോള്‍ 17 കുട്ടികള്‍ക്ക് പഠനോപകരങ്ങള്‍ എത്തി.
തിങ്കളാഴ്ച മലയാറ്റൂര്‍ പള്ളിയില്‍ നടന്ന ചടങ്ങില്‍ ചാലക്കുടി എം.പി ബെന്നി ബഹ്നാന്‍ 17കുട്ടികള്‍ക്കും സ്മാര്‍ട് ഫോണും ടെലിവിഷനും വിതരണം ചെയ്തു. ഫാ.വര്‍ഗീസ് മണവാളന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. കൈക്കാരന്‍ ബിജു ആഗസ്തി ചിറയത്ത്, വൈസ് ചെയര്‍മാന്‍ വര്‍ഗീസ് മേനാച്ചേരി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ബിജോയ് ചിറയത്ത്, ഹെഡ്മിസ്ട്രസ് മേരി സെബി, ഫാ.തോമസ് മൈപ്പാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
മതബോധന വിഭാഗം ഹെഡ്മാസ്റ്റര്‍ പോള്‍ ഊരക്കാടന്‍ നന്ദി പറഞ്ഞു. ഫാ. മാത്യു പെരുമായന്‍, പഞ്ചായത്ത് അംഗം സ്റ്റീഫന്‍ മാടവന, കൈക്കാരന്‍മാരായ തോമസ് മുട്ടംതോട്ടില്‍, ജോസഫ് മേനാച്ചേരി, ബേബി ചെറുപിള്ളില്‍ എന്നിവരും സന്നിഹിതരായിരുന്നു.
from mangalam.com https://ift.tt/2YEvsbp
via IFTTT
No comments:
Post a Comment