സുശാന്ത് സിംഗിന്റെ മരണം ; പ്രൊഫഷണല്‍ വൈരമെന്ന് സംശയം അന്വേഷണം ബോളിവുഡിലേക്കും, ; ആത്മഹത്യയെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 15, 2020

സുശാന്ത് സിംഗിന്റെ മരണം ; പ്രൊഫഷണല്‍ വൈരമെന്ന് സംശയം അന്വേഷണം ബോളിവുഡിലേക്കും, ; ആത്മഹത്യയെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജപുത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ബോളിവുഡിലേക്കും നീളുന്നു. താരത്തെ സിനിമാവേദിയില്‍ നിന്നും പുറത്താക്കാന്‍ ശ്രമം നടത്തിയിരുന്നതായിട്ടുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രൊഫഷണല്‍ വൈരം ഉള്‍പ്പെടെയുള്ള കാര്യങ്ങളെകുറിച്ച് അന്വേഷിക്കുന്നത്. അതേസമയം മരണം കൊലപാതകമാണെന്നുള്ള കുടുംബാംഗങ്ങളുടെ ആരോപണം പോലീസ് തള്ളിയിട്ടുണ്ട്.

മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതായി പോലീസിനെ ഉദ്ധരിച്ച് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും പറഞ്ഞു. ഇന്നലെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിരുന്നു. ഇതില്‍ ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ട്. മുനിസിപ്പല്‍ ജനറല്‍ ഹോസ്പിറ്റിലായിരുന്നു പോസ്റ്റുമാര്‍ട്ടം. അതേസമയം സുശാന്ത് പ്രൊഫഷണല്‍ വൈരത്തിന് ഇരായിരുന്നു എന്നും ഇക്കാരത്തെ തുടര്‍ന്ന് അദ്ദേഹം വിഷാദരോഗത്തിലായിരുന്നു എന്നുമാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

സുശാന്തിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിക്കുന്നുണ്ട്. സുശാന്തിന്റെ സുഹൃത്തുക്കളായ നടി റിയാ ചക്രബര്‍ത്തിയെയും മഹേഷ് ഷെട്ടിയെയും ഇന്നലെ പോലീസ് ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ പേരെ ചോദ്യം ചെയ്യലിന് വിധേയമാക്കിയേക്കുമെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി ബാന്ദ്രാ പോലീസ് സ്‌റ്റേഷനിലെ ക്രൈംബ്രാഞ്ച് സിഐഡി, ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ രജപുത്തിന്റെ ബാന്ദ്രയിലെ ഫ്‌ളാറ്റ് സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ സുശാന്തിന്റെ മാതാപിതാക്കള്‍ പാറ്റ്‌നയില്‍ നിന്നും മുംബൈയില്‍ എത്തി മൃതദേഹം ഏറ്റുവാങ്ങിയിരുന്നു. വിലേ പാര്‍ലേയിലായിരുന്നു സംസ്‌ക്കരിച്ചത്. കനത്ത മഴയിലും മാധ്യമപ്രവര്‍ത്തകരും, പോലീസും ആരാധകരുമായി അനേകരാണ് താരത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തിയത്. ഞായറാഴ്ച ആയിരുന്നു രജപുത്തിനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.



from mangalam.com https://ift.tt/2zA1FYW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages