മദ്യകുപ്പികള്‍ പൈപ്പിലൂടെ എത്തും, ബില്ലും പണവും കുപ്പിയിലൂടെ തിരികെ: വൈറലായി വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 15, 2020

മദ്യകുപ്പികള്‍ പൈപ്പിലൂടെ എത്തും, ബില്ലും പണവും കുപ്പിയിലൂടെ തിരികെ: വൈറലായി വീഡിയോ

പട്ന: മദ്യവിതരണത്തിന് സാമൂഹ്യ അകലം പാലിച്ചുള്ള കൃൂ സമ്പ്രദായവും ഓൺലൈൻ ആപ്പ് സേവനവും കൊറോണക്കാലത്തെ അനിവാര്യതയായി മാറി. എന്നാൽ അപ്പോഴും പണത്തിന്റെ കൊടുക്കൽ വാങ്ങലും ബില്ലും മദ്യകുപ്പികൾ കൈമാറുന്നതും റിസ്കായി തുടർന്നു. അതിനും പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബിഹാറിലെ ഒരു മദ്യവിതരണ ഷോപ്പ് ഉടമ. തിരുവനന്തപുരത്ത് റേഷൻകടയിൽ നിന്ന് പൈപ്പിലൂടെ സാധനങ്ങൾ സഞ്ചിയിലേക്ക് എത്തിയിരുന്നെങ്കിൽ ഇവിടെ മദ്യകുപ്പികളാണ് പൈപ്പിലൂടെ വരുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ട്വിറ്ററിൽ വൈറലായ ഈ വീഡിയോ പങ്കുവച്ചത്. നല്ല വ്യാസമുള്ള പി.വി.സി പൈപ്പിലൂടെ വരുന്ന മദ്യ കുപ്പികൾ ഒരാൾ ശേഖരിക്കുന്നതാണ് ദൃശ്യങ്ങളിൽ. ആദ്യം പൈപ്പിലൂടെ ഒരു പ്ലാസ്റ്റിക് കുപ്പിവരുന്നു. ഈ കുപ്പിയിൽ മദ്യത്തിനുള്ള തുക നിക്ഷേപിക്കുന്നു. കുപ്പി ഇതേ പൈപ്പിലൂടെ കടയുടമ തിരിച്ചെടുക്കുന്നു. പിന്നാലെ കുപ്പിയിലൂടെ ആദ്യം ബില്ലും മിച്ചം തുകയും വരുന്നു. പിന്നാലെ മദ്യക്കുപ്പികൾ വരുന്നു. താഴെ വീഴാതെ കൈയിൽ തന്നെ ഉപഭോക്താവ് ഈ കുപ്പികൾ ശേഖരിച്ച് മടങ്ങുന്നു. ബിഹാറിലെ ഒരു മദ്യവിതരണശാലയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ബുദ്ധിപരമെങ്കിലും അപരിഷ്കൃതമായ നീക്കമെന്നാണ് ആനന്ദ് മഹീന്ദ്ര ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ ഭാവിയിൽ ഇതിന്റെ പരിഷ്കരിച്ച രൂപം ഉണ്ടാകാം എന്നും ആനന്ദ് മഹീന്ദ്ര പറയുന്നു. This clip's been circulating for a bit. Clever,but crude,so it points to an opportunity for aesthetic 'contactless' storefront design. The future is Bluetooth-enabled shelf-browsing+chute-enabled cash exchange & delivery to your waiting hands/car. @PininfarinaSpA @tech_mahindra pic.twitter.com/gGF2jUYs7l — anand mahindra (@anandmahindra) June 14, 2020 നിരവധി പേരാണ് ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റർ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. Content Highlight: liquor shop using contactless delivery: Anand Mahindra Shared video


from mathrubhumi.latestnews.rssfeed https://ift.tt/2N3B8Xg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages